എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം മെയ് 18 ന് പൊതുജനങ്ങൾക്കായി തുറക്കും

ദുബായ്, 15 മെയ്, 2024 (WAM) -- അന്താരാഷ്ട്ര മ്യൂസിയം ദിനത്തോട് അനുബന്ധിച്ച് മെയ് 18 മുതൽ 19 വരെ എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറക്കുമെന്ന് എക്‌സ്‌പോ സിറ്റി ദുബായ് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ സന്ദർശകർക്ക് മ്യൂസിയത്തിലേക്കും നഗരത്തിലെ മൂന്ന് സ്റ്റോറീസ് ഓഫ് നേഷൻസ് എക്സിബിഷനുകളിലേക്കും കോംപ്ലിമെൻ്ററി എൻട്രിയും മറ്റ് ആകർഷണങ്ങളിൽ 50% കിഴിവും ആസ്വദിക്കാം.

ഓപ്പർച്യുനിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിൽ എക്സ്‌പോ 2020 മെമ്മോറബിലിയകളുള്ള ഒരു ഷോപ്പും– എക്സ്‌പോ ‘പാസ്‌പോർട്ടുകളിൽ’ കൂടുതൽ രാജ്യ സ്റ്റാമ്പുകൾ ശേഖരിക്കാനുള്ള അവസരം ഉൾപ്പെടെ – എക്‌സ്‌പോ 2020 ലൈബ്രറിയും വാടകയ്‌ക്കെടുക്കാവുന്ന മീറ്റിംഗ് സ്‌പെയ്‌സുകളും ലഭ്യമാണ്.

മെയ് 20 മുതൽ, എക്‌സ്‌പോ സിറ്റിയുടെ ഏകദിന ആകർഷണ പാസിൽ മ്യൂസിയം ഉൾപ്പെടുത്തും, ഇതിന് 120 ദിർഹം വിലവരും. കൂടാതെ, എക്‌സ്‌പോ 2020 മ്യൂസിയത്തിലേക്കും മൂന്ന് സ്‌റ്റോറീസ് ഓഫ് നേഷൻസ് എക്‌സിബിറ്റുകളിലേക്കും ഒരു സംയോജിത ടിക്കറ്റ് ലഭ്യമാകും. 12 വയസ്സിന് മുകളിലുള്ളവർക്ക് 50 ദിർഹം 4 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 40 ദിർഹം, 3 വയസും അതിൽ താഴെയുള്ളവർക്കും സൗജന്യം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.


WAM/അമൃത രാധാകൃഷ്ണൻ