മുബാദല ഇൻവെസ്റ്റ്‌മെൻ്റിൻ്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ മൻസൂർ ബിൻ സായിദ് അധ്യക്ഷനായി

അബുദാബി, 15 മെയ്, 2024 (WAM) -- ഉപരാഷ്ട്രപതിയും, ഉപപ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനും, മുബദാല ഇൻവെസ്റ്റ്‌മെൻ്റ് കമ്പനിയുടെ (മുബദാല) ഡയറക്ടർ ബോർഡ് ചെയർമാനുമായ
ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിലെ ഖസർ അൽ വത്താനിൽ ചേർന്ന മുബദലയുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ, ബോർഡ് അതിൻ്റെ റിപ്പോർട്ടും കമ്പനിയുടെ 2023 വർഷത്തെ സാമ്പത്തിക പ്രസ്താവനകളും അംഗീകരിച്ചു.

യോഗത്തിൽ നിരവധി അജണ്ടകൾ ചർച്ച ചെയ്യുകയും ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ