ഷാർജ, 16 മേയ്, 2024 (WAM) -- ഷാർജ ഗവൺമെൻ്റ് മീഡിയ ബ്യൂറോ സംഘടിപ്പിക്കുന്ന എക്സ്പോഷർ ഇൻ്റർനാഷണൽ ഫോട്ടോഗ്രഫി ഫെസ്റ്റിവൽ 2025ൻ്റെ ഒമ്പതാമത് പതിപ്പ്, 'സീ ഷാർജ' ഫോട്ടോഗ്രാഫി അവാർഡ് മത്സരത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
മെയ് 15 ന് ആരംഭിച്ച മത്സരം സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കും. താൽപ്പര്യമുള്ള പങ്കാളികൾക്ക് https://awards.xposure.net/ വഴി രജിസ്റ്റർ ചെയ്യാം.
നഗര ദൃശ്യങ്ങൾ, സാംസ്കാരിക പൈതൃകം, പ്രകൃതിയും പ്രകൃതി സൗന്ദര്യവും, ആളുകളും ദൈനംദിന ജീവിതം എന്നീ നാല് വിഭാഗങ്ങളിലായി നടത്തുന്ന മത്സരം ഷാർജയുടെ സമ്പന്നമായ പൈതൃകവും സൗന്ദര്യവും പകർത്താൻ ഫോട്ടോഗ്രാഫർമാരെ പ്രോത്സാഹിപ്പിക്കുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഷാർജയിൽ എടുത്ത ഉയർന്ന മിഴിവുള്ള 10 ഫോട്ടോകൾ വരെ പങ്കെടുക്കുന്നവർക്ക് സമർപ്പിക്കാം. എല്ലാ സമർപ്പിക്കലുകളും JPG ഫോർമാറ്റിൽ ആയിരിക്കണം.
ഓരോ ചിത്രത്തിലും ഒരു ഇംഗ്ലീഷ് തലക്കെട്ടും ലൊക്കേഷൻ വിശദമാക്കുന്ന അടിക്കുറിപ്പും ഉൾപ്പെടുത്തണം. ചിത്രത്തിൻറെ പ്രസക്തി, പ്രാധാന്യം, സ്ഥാനം എന്നിവ വിശദീകരിക്കുന്ന ഒരു ഹ്രസ്വ വിവരണം അടിക്കുറിപ്പിൽ ഉൾപ്പെടുത്തണം.
WAM/അമൃത രാധാകൃഷ്ണൻ