അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി ഡയറക്ടർ ബോർഡ് യോഗത്തിൽ തഹ്നൂൻ ബിൻ സായിദ് അധ്യക്ഷനായി

അബുദാബി, 16 മെയ് 2024 (WAM) -- ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശിയും
അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും എഡിഐഎയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ്റെ അധ്യക്ഷതയിൽ ചേർന്ന അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി (എഡിഐഎ) ഡയറക്ടർ ബോർഡ് യോഗത്തിന് സാക്ഷ്യം വഹിച്ചു.

യോഗത്തിൽ അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടർ ശൈഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ; കൂടാതെ ബോർഡ് അംഗങ്ങളായ ഖലീൽ മുഹമ്മദ് ഷെരീഫ് ഫൗലത്തി, ജാസെം മുഹമ്മദ് ബു അതാബ അൽ സാബി, ഹമദ് മുഹമ്മദ് അൽ ഹുർ അൽ സുവൈദി; ബോർഡിൻ്റെ റിപ്പോർട്ടറായ മുസാബ ഖാമിസ് അൽ മസ്‌റൂയി എന്നിവർ പങ്കെടുത്തു.

എഡിഐഎയുടെ പ്രകടന റിപ്പോർട്ടുകളും ശ്രദ്ധേയമായ സമീപകാല നേട്ടങ്ങളും ഉൾപ്പെടെയുള്ള അജണ്ടകളെക്കുറിച്ചുള്ള ചർച്ചകൾ യോഗത്തിൽ അവതരിപ്പിച്ചു. ഇത് വിപണി സാഹചര്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും അതിൻ്റെ ആഗോള നേതൃസ്ഥാനം ഉയർത്താൻ ലക്ഷ്യമിട്ടുള്ള അതോറിറ്റിയുടെ ഭാവി തന്ത്രങ്ങളുടെ രൂപരേഖ നൽകുകയും ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ