അബുദാബി, 16 മെയ് 2024 (WAM) --യുഎഇയിലെ മാലിദ്വീപ് അംബാസഡർ മുഹമ്മദ് ഹുസൈൻ ഷെരീഫിൻ്റെ ക്രെഡൻഷ്യൽ കോപി വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി സെയ്ഫ് അബ്ദുല്ല അൽഷാമിസിക്ക് കൈമാറി.
പുതിയ അംബാസഡറുടെ ചുമതലകൾ നിർവഹിക്കുന്നതിലും യുഎഇയും രാജ്യവും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും മെച്ചപ്പെടുത്തുന്നതിലും അൽഷാമിസ് വിജയം ആശംസിച്ചു.
മാലിദ്വീപിൻറെ പുതുതായി നിയമിതനായ അംബാസഡർ, യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ദർശന നയത്തിന് കീഴിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ തൻ്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.
WAM/അമൃത രാധാകൃഷ്ണൻ