ഷാർജ, 17 മെയ് 2024 (WAM) --വിദ്യാർത്ഥികൾക്കിടയിൽ സന്നദ്ധ പ്രവർത്തനവും സാമൂഹിക പ്രതിബദ്ധതയും പ്രോത്സാഹിപ്പിക്കുന്നതിനായി ഷാർജ സെൻ്റർ ഫോർ വോളണ്ടിയർ വർക്കും അൽ ഖാസിമിയ സർവകലാശാലയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
അൽ ഖാസിമിയ സർവകലാശാല വിദ്യാർത്ഥികളെ സന്നദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുക, സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അവശ്യ വൈദഗ്ധ്യം നൽകി സാമൂഹിക പ്രവർത്തനങ്ങൾക്ക് അവരെ സജ്ജരാക്കുക, സംയുക്ത പരിപാടികളിലൂടെ സന്നദ്ധസേവന സംസ്കാരം പ്രോത്സാഹിപ്പിക്കുക, കമ്മ്യൂണിറ്റി അംഗങ്ങൾക്കായി ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്നിവയാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്.
സന്നദ്ധസേവന അവസരങ്ങളും സംരംഭങ്ങളും വാഗ്ദാനം ചെയ്യുന്നതിലും കൈകാര്യം ചെയ്യുന്നതിലും സഹകരണത്തിന് കരാർ ഊന്നൽ നൽകുന്നു. സന്നദ്ധ പ്രവർത്തനത്തിൻ്റെ വ്യാപ്തി വിപുലീകരിക്കാനും വിവിധ മേഖലകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും അതുവഴി സാമൂഹിക സേവനത്തിൽ കൂടുതൽ ഇടപെടാനും ഇത് ശ്രമിക്കുന്നു.
WAM/അമൃത രാധാകൃഷ്ണൻ