തെസ്സലോനിക്കി അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രദർശനമൊരുക്കി എസ്ഐഎച്ച്

ഷാർജ, 2024 മെയ് 18 (WAM) -- മെയ് 16 മുതൽ 19 വരെ നടക്കുന്ന ഗ്രീസിലെ തെസ്സലോനിക്കി അന്താരാഷ്ട്ര പുസ്തകമേളയുടെ ഇരുപതാമത് പതിപ്പിൽ ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് (എസ്ഐഎച്ച്) ഷാർജ പവലിയനിൽ സന്ദർശകർക്കായി പ്രദർശനമൊരുക്കുന്നു.

ആഗോള സാംസ്കാരിക പരിപാടികളിലെ ഷാർജ എമിറേറ്റിന്‍റെയും അതിൻ്റെ സ്ഥാപനങ്ങളുടെയും സജീവമായ പങ്കാളിത്തം സാംസ്കാരികവും പൈതൃകവും സംരക്ഷിക്കുന്നതിൽ ഷാർജയുടെ അന്തർദേശീയ സ്ഥാനത്തെ സ്ഥിരീകരിക്കുന്നതാണെന്ന് ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അൽ മുസല്ലം പറഞ്ഞു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് ഈ പങ്കാളിത്തങ്ങൾ യാതാർത്ഥ്യമാകുന്നത്. സാംസ്കാരികവും ശാസ്ത്രീയവുമായ ആശയവിനിമയത്തിൽ ഷാർജ ഒരു സുപ്രധാന നാഴികക്കല്ലായി മാറിയെന്നും പ്രശംസ അർഹിക്കുന്ന സുസ്ഥിര മാതൃകയായി പ്രവർത്തിക്കുന്നുണ്ടെന്നും ഡോ. അൽ മുസല്ലം ഊന്നിപ്പറഞ്ഞു. ഈ വിജയം, ഭൂഖണ്ഡങ്ങളെയും സംസ്കാരങ്ങളെയും തലമുറകളെയും മറികടക്കുന്ന ഷാർജയുടെ സമ്പന്നമായ അനുഭവത്തിലേക്ക് വെളിച്ചം വീശുന്നു.

എമിറാറ്റി സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിനുള്ള സാംസ്കാരിക പരിപാടിയിൽ ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് പങ്കെടുത്തു. സന്ദർശകരെ പ്രാദേശിക പൈതൃക അടയാളങ്ങളുമായി ഇടപഴകാനും അവരെ ആധികാരിക ദേശീയ ഐഡൻ്റിറ്റിയുമായി ബന്ധിപ്പിക്കാനുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്. പരമ്പരാഗത കരകൗശലവസ്തുക്കളുടെയും വസ്ത്രങ്ങളുടെയും തത്സമയ ഷോകൾ, എമിറാറ്റി ഹോസ്പിറ്റാലിറ്റി കോർണർ, എമിറാറ്റി നാടോടി കലകളുടെ പ്രകടനങ്ങൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുന്നു.