പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്ന നൂതന റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ പ്രദർശിപ്പിച്ച് ഏക്കേർസ് 2024

ദുബായ്, 2024 മെയ് 18 (WAM) -- ലീഡർ ഇവൻ്റ്സ് മാനേജ്‌മെൻ്റ് സംഘടിപ്പിക്കുന്ന ഏക്കർ റിയൽ എസ്റ്റേറ്റ് എക്സിബിഷന് ദുബായ് വേൾഡ് ട്രേഡ് സെൻ്റർ ആതിഥേയത്വം വഹിക്കുന്നു. ദുബായിലെയും മേഖലയിലെയും, അതോടൊപ്പം ലോകമെമ്പാടുമുള്ള ഡെവലപ്പർമാരുടെ ഏറ്റവും പുതിയ പ്രോജക്ടുകൾ എക്സിബിഷൻ പ്രദർശിപ്പിക്കുന്നു. 120-ലധികം പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നു, അവയിൽ പലതും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള യുഎഇ ഗവൺമെൻ്റിൻ്റെ തന്ത്രത്തിന് അനുസൃതമായി നൂതനമായ പാരിസ്ഥിതിക സുസ്ഥിരതാ രീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

"യുഎഇയിലെ റിയൽ എസ്റ്റേറ്റ് അഭിവൃദ്ധി പ്രാപിക്കുകയും പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. സുസ്ഥിര പദ്ധതികളെ പിന്തുണയ്ക്കുന്നതിനും സുസ്ഥിര നഗരങ്ങളിൽ നിക്ഷേപം നടത്തുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനും ഏക്കേർസ് പ്രതിജ്ഞാബദ്ധമാണ്." ഏക്കേർസ് ദുബായ് സംഘാടക സമിതി ചെയർമാൻ സയീദ് ഗാനേം അൽ സുവൈദി പറഞ്ഞു.