യുഎഇ രാഷ്ട്രപതിയുമായി ഫോൺ സംഭാഷണം നടത്തി കസാക്കിസ്ഥാൻ രാഷ്‌ട്രപതി

അബുദാബി, 18 മെയ്, 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കസാക്കിസ്ഥാൻ പ്രസിഡണ്ട് കാസിം-ജോമാർട്ട് ടോകയേവും യുഎഇയും കസാക്കിസ്ഥാനും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ചും പരസ്പര വികസനത്തിനുള്ള അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ഒരു ഫോൺ സംഭാഷണം നടത്തി.

ടോകയേവിൻ്റെ ജന്മദിനത്തിൽ യുഎഇ രാഷ്‌ട്രപതി അദ്ദേഹത്തിന് ആശംസകൾ നേർന്നു. കസാക്കിസ്ഥാൻ രാഷ്‌ട്രപതി ശൈഖ് മുഹമ്മദിന്റെ അഭിനന്ദനങ്ങൾക്ക് നന്ദി പറയുകയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യുഎഇ കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

WAM/അമൃത രാധാകൃഷ്ണൻ