പ്രളയബാധിതരായ ബ്രസീലിയൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അബ്ദുല്ല ബിൻ സായിദ്

അബുദാബി, 19 മെയ്, 2024 (WAM) -- അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ബ്രസീലിൻ്റെ വിദേശകാര്യ മന്ത്രി മൗറോ വിയേരയ്ക്ക് അനുശോചനം അറിയിച്ചു. ബ്രസീലിനുള്ള യുഎഇയുടെ പിന്തുണ അദ്ദേഹം ആവർത്തിക്കുകയും ബ്രസീലിയൻ ജനത സുരക്ഷിതമായി തുടരട്ടെയെന്നും, ദുരിന്തത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും യോഗം ചർച്ച ചെയ്തു. ബ്രസീലുമായുള്ള യുഎഇയുടെ തന്ത്രപരമായ പങ്കാളിത്തം ശൈഖ് അബ്ദുല്ല എടുത്തുകാണിച്ചു. യുഎഇയുടെ മനുഷ്യത്വപരമായ ശ്രമങ്ങൾക്കും പ്രളയബാധിതരായ വ്യക്തികൾക്കുള്ള സഹായത്തിനും വിയേര തൻ്റെ നന്ദിയും അഭിനന്ദനവും അറിയിച്ചു.


WAM/അമൃത രാധാകൃഷ്ണൻ