ഷാർജ ചാരിറ്റി ഇൻ്റർനാഷണൽ 2023-ൽ 22.2 ദശലക്ഷം ദിർഹം ചികിത്സാ സഹായം നൽകി

ഷാർജ, 2024 മെയ് 20, 2024 (WAM) -- 22.2 മില്യൺ ദിർഹത്തിൻ്റെ ചെലവിൽ, ഷാർജ ചാരിറ്റി ഇൻ്റർനാഷണൽ (എസ്‌സിഐ) അവരുടെ മെഡിക്കൽ സഹായ പ്രവർത്തനങ്ങൾ 2023-ൽ വ്യാപിപ്പിക്കുകയും 1,106 രോഗികളെ ആരോഗ്യ പരിപാലനത്തിന് സഹായിക്കുകയും ചെയ്തു.

പൊതു സഹായ പദ്ധതികൾ വിപുലീകരിക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഗുരുതരമായ ശസ്ത്രക്രിയകൾ ഉൾപ്പെടെ വിവിധ മെഡിക്കൽ ആവശ്യങ്ങൾക്ക് സമഗ്രമായ പിന്തുണ നൽകുന്നതിനുമുള്ള എസ്‌സിഐയുടെ പ്രതിബദ്ധത, എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല സുൽത്താൻ ബിൻ ഖാദിം ഊന്നിപ്പറഞ്ഞു.

കാർഡിയാക് കത്തീറ്ററൈസേഷൻ, ഹൃദയ ശസ്ത്രക്രിയകൾ, സ്ട്രോക്ക് ഇടപെടലുകൾ തുടങ്ങിയ ഗുരുതരമായ ശസ്ത്രക്രിയകൾ ഉൾപ്പെടെ വിവിധ മെഡിക്കൽ ആവശ്യങ്ങൾക്ക് എസ്‌സിഐയുടെ മെഡിക്കൽ എയ്ഡ് പ്രോഗ്രാമുകൾ സമഗ്രമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു.


WAM/അമൃത രാധാകൃഷ്ണൻ