ദുബായ്, 2024 മെയ് 20, 2024 (WAM) -- ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ(ജിസിഎഎ) കണക്കുകൾ പ്രകാരം 36.5 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ട് യുഎഇയുടെ സിവിൽ ഏവിയേഷൻ മേഖല 2024 ആദ്യ പാദത്തിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14.7% വർദ്ധനവാണ് ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ഉണ്ടായത്.
10,723,639 ആഗമനങ്ങളും 10,874,232 പുറപ്പെടലും 14,944,466 ട്രാൻസിറ്റ് യാത്രക്കാരും ഉൾപ്പെടുന്നതാണ് കണക്കുകൾ.
2024ലെ ഒന്നാം പാദത്തിൽ മൊത്തം 1.1 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്ത എയർ കാർഗോ മേഖല കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 32 ശതമാനം വളർച്ച കൈവരിച്ചു. ഈ കാലയളവിൽ മൊത്തം എയർ കാർഗോ നീക്കത്തിൻ്റെ ഏകദേശം 68% ദേശീയ വിമാനക്കമ്പനികൾ നേതൃത്വം നൽകി.
ഫെഡറൽ, ലോക്കൽ ഗവൺമെൻ്റ് തലങ്ങളിൽ അതോറിറ്റിയും അതിൻ്റെ പങ്കാളികളും തമ്മിലുള്ള സഹകരിച്ചുള്ള ശ്രമങ്ങളാണ് ഈ വിജയത്തിന് കാരണമെന്ന് ജിസിഎഎ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.
ഈ വളർച്ചാ നിരക്കുകൾ ഈ മേഖലയുടെ ശക്തി, മത്സരശേഷി, തുടർ പുരോഗതിക്കുള്ള സാധ്യത എന്നിവയ്ക്ക് അടിവരയിടുന്നതായി അൽ സുവൈദി എടുത്തുപറഞ്ഞു.
ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള 189 വ്യോമഗതാഗത കരാറുകളാൽ സുഗമമായ ദേശീയ വിമാനക്കമ്പനികൾക്കായി പുതിയ വിപണികളുടെ തുറക്കൽ, അന്താരാഷ്ട്ര പങ്കാളിത്തം വളർത്തുന്നതിനും
മേഖലയിൽ തുറന്ന നയം പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമായി.
WAM/അമൃത രാധാകൃഷ്ണൻ