അബുദാബി, 21 മേയ്, 2024 (WAM) -- മെയ് 23ന് ഖത്തർ ആതിഥേയത്വം വഹിക്കുന്ന 27-ാമത് ജിസിസി ഇൻഫർമേഷൻ മന്ത്രിമാരുടെ യോഗത്തിൽ യുഎഇ പങ്കെടുക്കും.
നാഷണൽ മീഡിയ ഓഫീസ് (എൻഎംഒ) ചെയർമാനും യുഎഇ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദാണ് യുഎഇ പ്രതിനിധി സംഘത്തെ നയിക്കുക.
യോഗത്തിൽ, കഴിഞ്ഞ മാസങ്ങളിൽ ജിസിസി കുടക്കീഴിൽ ചേർന്ന വിവിധ മാധ്യമ കമ്മിറ്റികളുടെ ശുപാർശകൾ വാർത്താവിതരണ മന്ത്രിമാർ ചർച്ച ചെയ്യും.
ഗൾഫ് മാധ്യമരംഗത്ത് ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കാനും ജിസിസി രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സുസ്ഥിര വികസന പ്രക്രിയയിൽ ഫലപ്രദമായി സംഭാവന നൽകാനും ലക്ഷ്യമിട്ട് ആഗോള മാധ്യമ വ്യവസായത്തിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളോടൊപ്പം സഞ്ചരിക്കാനുള്ള ജിസിസി നേതൃത്വത്തിൻ്റെ നിർദേശങ്ങളുമായി ഈ ശുപാർശകൾ യോജിക്കും.
പലസ്തീൻ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ഗൾഫ് മാധ്യമങ്ങളുടെ ശ്രമങ്ങൾ വർധിപ്പിക്കുക, അന്താരാഷ്ട്ര വേദികളിൽ പലസ്തീൻകാർക്ക് മാധ്യമ പിന്തുണ നൽകുന്നതിനുള്ള മാർഗങ്ങൾ പര്യവേക്ഷണം ചെയ്യുക എന്നിവ യോഗത്തിൻ്റെ അജണ്ടയിൽ ഉൾപ്പെടും.
WAM/അമൃത രാധാകൃഷ്ണൻ