അബുദാബി, 21 മെയ്, 2024 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തൻ്റെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മോണ്ടിനെഗ്രോ രാഷ്‌ട്രപതി ജാക്കോവ് മിലറ്റോവിച്ചിന് അഭിനന്ദന സന്ദേശം അയച്ചു.
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ഈ അവസരത്തിൽ രാഷ്‌ട്രപതി മിലാറ്റോവിച്ചിനും പ്രധാനമന്ത്രി മിലോജ്‌കോ സ്പാജിക്കും സമാനമായ സന്ദേശങ്ങൾ അയച്ചു.
WAM/അമൃത രാധാകൃഷ്ണൻ