ദുബായ്, 21 മെയ് 2024 (WAM) --അമ്പത്തോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യമേഖലാ സ്ഥാപനങ്ങളോട് 2024 ജൂൺ 30നുള്ളിൽ നിശ്ചയിച്ചിട്ടുള്ള അർദ്ധവാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അഭ്യർത്ഥിച്ചു. കാബിനറ്റ് പ്രമേയത്തിന് അനുസൃതമായി, ഈ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ തൊഴിലുകളിൽ ജോലി ചെയ്യുന്ന എമിറേറ്റികളുടെ അനുപാതം വർദ്ധിപ്പിക്കാൻ ഈ ലക്ഷ്യങ്ങൾ ശ്രമിക്കുന്നു.
അംഗീകൃത പെൻഷൻ ഫണ്ടുകളിലും വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിലും (WPS) യുഎഇ പൗരന്മാരെ എൻറോൾ ചെയ്യുന്നതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്,മന്ത്രാലയം ഇതിനകം ലക്ഷ്യങ്ങൾ നേടിയ സംരംഭങ്ങളെ പ്രശംസിച്ചു. കൂടാതെ, തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാത്ത ബിസിനസ്സുകളോട് നഫീസ് പോർട്ടൽ ഉപയോഗിക്കാനും അഭ്യർത്ഥിച്ചു.
“സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങളും വരാനിരിക്കുന്ന കാലയളവിലെ രാജ്യത്തിൻ്റെ അഭിലാഷങ്ങളും കൈവരിക്കുന്നതിൽ അവർ വഹിക്കുന്ന പങ്ക് കണക്കിലെടുക്കുമ്പോൾ യുഎഇ ഗവൺമെൻ്റിൻ്റെ മുൻഗണനയായ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ പാലിക്കാൻ ഞങ്ങൾ കമ്പനികളോട് അഭ്യർത്ഥിക്കുന്നു," മാനവ വിഭവശേഷി മന്ത്രാലയം ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
മന്ത്രാലയത്തിൻ്റെ ഡിജിറ്റൽ, ഫീൽഡ് സൂപ്പർവിഷൻ സിസ്റ്റം, എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ മറികടക്കാൻ ശ്രമിക്കുന്ന 1,379 കമ്പനികളെ തിരിച്ചറിഞ്ഞു. നിയമലംഘനം നടത്തിയ കമ്പനികൾക്ക് പിഴ ചുമത്തുകയും അവരുടെ റേറ്റിംഗുകൾ താഴ്ത്തുകയും ചില ഫയലുകൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
എന്തെങ്കിലും ലംഘനങ്ങൾ ഉണ്ടായാൽ 600590000 എന്ന നമ്പറിലോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു,.എമിറാത്തി പൗരന്മാരുടെ തൊഴിൽ വിപണിയിലെ പങ്കാളിത്തവും രാജ്യത്തിൻ്റെ സാമ്പത്തിക വികസനത്തിനുള്ള അവരുടെ സംഭാവനയും വർദ്ധിപ്പിക്കുന്നതിനാണ് എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
WAM/അമൃത രാധാകൃഷ്ണൻ