അലോപ്പീസിയ ഏരിയറ്റയ്ക്കുള്ള പുതിയ ചികിത്സ യുഎഇയിൽ അവതരിപ്പിച്ച് ഫൈസർ

ദുബായ്, 21 മെയ്, 2024 (WAM) --12 വയസ്സ് പ്രായമുള്ള രോഗികൾക്ക് നൽകാവുന്ന ഗുരുതരമായ അലോപ്പീസിയ ഏരിയറ്റയ്ക്കുള്ള ഒരു പുതിയ ചികിത്സ ഫൈസർ യുഎഇയിൽ അവതരിപ്പിച്ചു. ദിവസേന ഒരിക്കൽ കഴിക്കുന്ന ഗുളിക മുടികൊഴിച്ചിൽ ശാരീരികവും വൈകാരികവുമായ വശങ്ങളെ അഭിസംബോധന ചെയ്യുന്നു.

ഇത് രോഗികളുടെ പരിചരണത്തിൽ സുപ്രധാനമായ ഒരു ചുവടുവെപ്പാണെന്നും ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കാൻ സാധ്യതയുണ്ടെന്നും വിശ്വസിക്കുന്നതായി, എമിറേറ്റ്‌സ് ഡെർമറ്റോളജി സൊസൈറ്റിയുടെ സയൻ്റിഫിക് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. ഫാത്തിമ ആൽബ്രെയ്കി പറഞ്ഞു. 12 വയസ്സുള്ള രോഗികൾക്ക് ഒരു പ്രധാന നാഴികക്കല്ലായി പുതിയ മുന്നേറ്റത്തെ ഫൈസറിലെ ഗൾഫ് ക്ലസ്റ്റർ ലീഡറായ സെർഹത്ത് യാൽസിങ്കായ, പ്രശംസിച്ചു.


WAM/അമൃത രാധാകൃഷ്ണൻ