ടെഹ്റാൻ, 22 മെയ്, 2024 (WAM) --അന്തരിച്ച ഇറാൻ രാഷ്‌ട്രപതി ഡോ. ഇബ്രാഹിം റെയ്‌സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാൻ എന്നിവർക്കും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച കൂട്ടാളികൾക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം ടെഹ്‌റാനിലെത്തി. യുഎഇ പ്രതിനിധി സംഘത്തിൽ സഹമന്ത്രി ഖലീഫ ഷഹീൻ അൽമാരാർ, ഫെഡറൽ നാഷണൽ കൗൺസിലിലെ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ സമിതി ചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമി, ഇറാൻ യുഎഇ അംബാസഡർ സെയ്ഫ് മുഹമ്മദ് അൽ സാബി എന്നിവരും ഉൾപ്പെടുന്നു.
യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ അനുശോചനം ശൈഖ് അബ്ദുല്ല
ഇറാൻ വക്താക്കളെ അറിയിച്ചു. ഈ ദുഷ്‌കരമായ സാഹചര്യങ്ങളിൽ ഇറാനുമായുള്ള യുഎഇയുടെ ഐക്യദാർഢ്യം സ്ഥിരീകരിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അന്തരിച്ച ഇറാൻ വിദേശകാര്യ മന്ത്രിയുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ