പരാഗ്വേ അംബാസഡർക്ക് യുഎഇ രാഷ്‌ട്രപതി ഫസ്റ്റ് ക്ലാസ് മെഡൽ ഓഫ് ഇൻഡിപെൻഡൻസ് സമ്മാനിച്ചു

അബുദാബി, 22 മെയ്, 2024 (WAM) --യുഎഇയിലെ പരാഗ്വേ അംബാസഡർ ജോസ് അഗ്യൂറോ അവിലയ്ക്ക് രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫസ്റ്റ് ക്ലാസ് മെഡൽ ഓഫ് ഇൻഡിപെൻഡൻസ് സമ്മാനിച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ അവിലയുടെ ശ്രമങ്ങളെ മാനിച്ചാണ് മെഡൽ നൽകിയത്.

വിദേശകാര്യ മന്ത്രാലയത്തിൻ്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയാണ് മെഡൽ സമ്മാനിച്ചത്. പരാഗ്വേയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത അൽ ഹാഷിമി ഊന്നിപ്പറയുകയും അവിലയുടെ ഭാവി ചുമതലകളിൽ വിജയിക്കട്ടെയെന്നും ആശംസിക്കുകയും ചെയ്തു. ഉഭയകക്ഷി ബന്ധം വളർത്തിയതിന് യുഎഇ രാഷ്ട്രപതിയോട് അവില നന്ദി പറയുകയും അദ്ദേഹത്തിൻ്റെ ദൗത്യത്തിൻ്റെ വിജയത്തിന് സംഭാവന നൽകിയ യുഎഇ സ്ഥാപനങ്ങളെ അവരുടെ സഹകരണത്തിന് പ്രശംസിക്കുകയും ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ