അബുദാബി, 2024 മെയ് 23 (WAM) -- അഡ്നോക് ഡ്രില്ലിംഗ് കമ്പനിയുടെ ഇഷ്യൂ ചെയ്ത മൊത്തം ഓഹരി മൂലധനത്തിൽ 880 ദശലക്ഷം ഓഹരികളുടെ (5.5%) പ്ലേസ്മെന്‍റ് അഡ്നോക് വിജയകരമായി പൂർത്തിയാക്കി. 2024 മെയ് 28-ന് സെറ്റിൽമെൻ്റ് പ്രതീക്ഷിക്കുന്ന ഇടപാടിന്‍റെ ഓഫറിംഗ് വില ഒരു ഷെയറിന് 3.90 ആണ്, ഇത് പ്രാരംഭ പബ്ലിക് ഓഫറിംഗ് വിലയേക്കാൾ 70% കൂടുതലാണ്. ഇതിലൂടെ കമ്പനിയിൽ ഭൂരിപക്ഷം, അതായത് 78.5% ഷെയർ കൈവശം വെയ്ക്കുന്നത് അഡ്നോക് തുടരും. ആഭ്യന്തര, അന്തർദേശീയ നിക്ഷേപകരിൽ നിന്നുള്ള ശക്തമായ ഡിമാൻഡ് അഡ്നോക് ഡ്രില്ലിംഗിൻ്റെ മികച്ച വളർച്ചാ സാധ്യതയെ പ്രതിഫലിപ്പിക്കുന്നു.
വർദ്ധിച്ച ഫ്രീ ഫ്ലോട്ട് അടുത്ത ത്രൈമാസ അവലോകനത്തിൽ എംഎസ്‌സിഐ എമർജിംഗ് മാർക്കറ്റ് സൂചികയിൽ ഉൾപ്പെടുത്തുന്നതിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് കമ്പനിയുടെ നിക്ഷേപക അടിത്തറ വിപുലീകരിക്കുകയും അതിൻ്റെ വാല്യു പ്രൊപ്പോസിഷൻ അവബോധം വർദ്ധിപ്പിക്കുകയും ചെയ്യും. 2024-ൻ്റെ ആദ്യ പാദത്തിൽ കമ്പനിയുടെ ശക്തമായ സാമ്പത്തിക ഫലങ്ങൾ തെളിയിക്കുന്നതുപോലെ, അഡ്നോക് ഡ്രില്ലിംഗിൽ സുസ്ഥിരമായ വളർച്ചാ സാധ്യത അഡ്നോക് കാണുന്നു.
ഇപിജി ഹെർമിസ് യുഎഇ ലിമിറ്റഡ്, ഫസ്റ്റ് അബുദാബി ബാങ്ക് പിജെഎസ്‌സി, ഗോൾഡ്മാൻ സാച്ച്സ് ഇൻ്റർനാഷണൽ, ജെപി മോർഗൻ സെക്യൂരിറ്റീസ് പിഎൽസി എന്നിവർ ജോയിൻ്റ് ഗ്ലോബൽ കോർഡിനേറ്റർമാരായും ജോയിൻ്റ് ബുക്ക്റണ്ണർമാരായും പ്രവർത്തിച്ചു. ദീർഘകാല ഭൂരിഭാഗ ഓഹരി ഉടമ എന്ന നിലയിലുള്ള അഡ്നോകിന്‍റെ പ്രതിബദ്ധത, അഡ്നോക് ഡ്രില്ലിംഗിൻ്റെ തന്ത്രപരമായ വളർച്ചാ സംരംഭങ്ങൾക്കും അബുദാബി സാമ്പത്തിക വിപണിയിലെ അതിൻ്റെ പങ്കിനുമുള്ള പിന്തുണ അടിവരയിടുന്നു.