2024 രണ്ടാം പാദത്തിലെ ക്ലീൻ എനർജി സർട്ടിഫിക്കറ്റ് ലേലം നടത്താനൊരുങ്ങി ഇഡബ്ല്യുഇസി

അബുദാബി, 23 മെയ്, 2024 (WAM) - എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി (ഇഡബ്ല്യുഇസി) അബുദാബിയിൽ ക്ലീൻ എനർജി സർട്ടിഫിക്കറ്റുകൾക്കായുള്ള (സിഇസി) 2024ലെ രണ്ടാം പാദ ലേലത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സിഇസികൾ അബുദാബി ബിസിനസുകളെയും ഓർഗനൈസേഷനുകളെയും അവരുടെ ഊർജ്ജ ഉപഭോഗം ഡീകാർബണൈസ് ചെയ്യാനും അവയുടെ സ്കോപ്പ് 2 ഉദ്‌വമനം കുറയ്ക്കാനും പാരിസ്ഥിതിക ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി ട്രാക്കുചെയ്യാനും പ്രാപ്‌തമാക്കുന്നു.

പരിസ്ഥിതി, സാമൂഹിക, ഭരണ (ഇഎസ്‌ജി) റിപ്പോർട്ടിംഗിൻ്റെ മുൻഗണനയോടെ, സിഇസികളുടെ വിപണി ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സുസ്ഥിരതാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അബുദാബിയുടെ നേതൃത്വത്തിൻ്റെ ഉദാഹരണമാണ് ഇതെന്ന് സിഇസികളുടെ പദ്ധതിയെ പ്രശംസിച്ച് ഇഡബ്ല്യുഇസിയുടെ സിഇഒ ഒത്മാൻ അൽ അലി,പറഞ്ഞു.

അബുദാബിയിലെ ശുദ്ധ ഊർജ്ജ ഉപയോഗിക്കുന്നതിൻ്റെ പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഏക അംഗീകൃത ഉപകരണം അബുദാബി ഊർജ വകുപ്പ് നൽകുന്ന സിഇസികൾ മാത്രമാണ്. അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC), അൽദാർ, മെഡിക്ലിനിക് മിഡിൽ ഈസ്റ്റ്, എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം (EGA) എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങൾ സിഇസികൾ വാങ്ങുകയും ഇഡബ്ല്യുഇസിയുമായി ക്ലീൻ എനർജി പങ്കാളിത്തത്തിൽ ഒപ്പുവെക്കുകയും ചെയ്തു.


ലേലത്തിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ ജൂൺ 14-ന് അവസാനിക്കും. പങ്കെടുക്കാൻ, ദയവായി www.ewec.ae/en/CleanEnergyCertificates സന്ദർശിക്കുക അല്ലെങ്കിൽ CleanEnergyCertificates.@ewec-ൽ ഇഡബ്ല്യുഇസിയുടെ ക്ലീൻ എനർജി സർട്ടിഫിക്കറ്റ് ടീമുമായി ബന്ധപ്പെടുക.


WAM/അമൃത രാധാകൃഷ്ണൻ