അബുദാബി, 23 മെയ്, 2024 (WAM)--യുഎഇ മീഡിയ കൗൺസിലും എമിറാത്തി ടാലൻ്റ് കോംപറ്റീറ്റീവ്‌നസ് കൗൺസിലും ചേർന്ന് യോഗ്യരായ എമിറാത്തി മാധ്യമ വിദഗ്ധരുടെ പുതിയ തലമുറയെ സൃഷ്ടിക്കുന്നതിനായി 'മീഡിയ അപ്രൻ്റീസ്ഷിപ്പ്' പ്രോഗ്രാം ആരംഭിച്ചു.
ആഗോള മാധ്യമ വ്യവസായവുമായി ചേർന്ന് നിൽക്കുന്നതും വൈവിധ്യപൂർണ്ണവും സുസ്ഥിരവുമായ മാധ്യമ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള യുഎഇയുടെ കാഴ്ചപ്പാടിലേക്ക് സംഭാവന നൽകാനും പ്രോഗ്രാം ലക്ഷ്യമിടുന്നു. പ്രോഗ്രാം എമിറാത്തി മീഡിയ ബിരുദധാരികൾ, അവസാന വർഷ മാധ്യമ വിദ്യാർത്ഥികൾ, നിലവിലെ മീഡിയ പ്രൊഫഷണലുകൾ എന്നിവരെ ലക്ഷ്യമിടുന്നു.
മാധ്യമ മേഖലയുടെ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും ആവശ്യമായ കഴിവുകളുള്ള യുവാക്കളെ സജ്ജരാക്കുന്നതിൽ പരിപാടിയുടെ പങ്ക്, ദേശീയ മാധ്യമ ഓഫീസിൻ്റെയും യുഎഇ മീഡിയ കൗൺസിലിൻ്റെയും ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ് ഊന്നിപ്പറഞ്ഞു. എമിറാത്തി സമൂഹത്തിൻ്റെ മൂല്യങ്ങളും സംസ്‌കാരവും ഉൾക്കൊള്ളുന്ന അർത്ഥവത്തായതും സ്വാധീനമുള്ളതുമായ മാധ്യമ ഉള്ളടക്കം നിർമ്മിക്കാൻ കഴിവുള്ള മാധ്യമ നേതാക്കളുടെ ഒരു പുതിയ കേഡർ വികസിപ്പിക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.
WAM/അമൃത രാധാകൃഷ്ണൻ