അബുദാബി, 23 മെയ്, 2024 (WAM)--യുഎഇയുടെ സാമ്പത്തിക സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 2024 ലെ ആർട്ടിക്കിൾ IV കൺസൾട്ടേഷനിൽ അലി അൽ-ഈദിൻ്റെ നേതൃത്വത്തിലുള്ള ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ (ഐഎംഎഫ്) ദൗത്യ സംഘവുമായി യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) ഗവർണർ ഖാലിദ് മുഹമ്മദ് ബാലമ കൂടിക്കാഴ്ച നടത്തി.
യുഎഇയുടെ സാമ്പത്തിക, ബാങ്കിംഗ് അവസ്ഥകളുടെ അവലോകനവും, ദിർഹാം മോണിറ്ററി ചട്ടക്കൂടുമായി ബന്ധപ്പെട്ട് സിബിയുഎഇയുടെ ധനനയം നടപ്പിലാക്കുന്നതുമായ വിഷയങ്ങൾ യോഗത്തിൽ ഉൾപ്പെട്ടിരുന്നു. കൂടാതെ, മതിയായ പണലഭ്യത നിലനിർത്തുന്നതിനും ബാങ്കിംഗ് മേഖലയെ സംരക്ഷിക്കുന്നതിനും, യുഎഇയുടെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ പരിവർത്തനം ചെയ്യുന്നതിനും ആഭ്യന്തര, അതിർത്തി കടന്നുള്ള പേയ്‌മെൻ്റ് സംവിധാനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനുമുള്ള സിബിയുഎഇയുടെ ശ്രമങ്ങൾ യോഗത്തിൽ അഭിസംബോധന ചെയ്യപ്പെട്ടു.
സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകാനും അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി യുഎഇ സാമ്പത്തിക മേഖലയുടെ നിലവാരം ഉയർത്താനും തങ്ങൾ ശ്രമിക്കുന്നതിനാൽ ഐഎംഎഫുമായുള്ള തുടർച്ചയായ കൂടിയാലോചനകൾക്കും വിജ്ഞാന വിനിമയത്തിനും സിബിയുഎഇ അഭിനന്ദനം അർഹിക്കുന്നുവെന്ന് ഖാലിദ് മുഹമ്മദ് ബാലമ പറഞ്ഞു. "അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള സമീപനവും ശക്തമായ മേൽനോട്ട ചട്ടക്കൂടും പിന്തുടരുന്നത് തുടരുന്നതിനാൽ സാമ്പത്തികമായ സ്ഥിരത സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്കുള്ള ഐഎംഎഫ് മിഷൻ്റെ അംഗീകാരം പ്രോത്സാഹജനകമാണ്. നവീകരണം പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക മേഖലയെ ഡിജിറ്റലൈസ് ചെയ്യുക, സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെറുക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സിബിയുഎഇയുടെ സംരംഭങ്ങൾക്ക് പുറമേയാണിത്. ആഗോള സാമ്പത്തിക വ്യവസ്ഥയുടെ സുരക്ഷിതത്വവും സമഗ്രതയും ഉറപ്പാക്കാൻ ഞങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുമായി തുടർന്നും സഹകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക സേവനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിലെ ശക്തമായ ആഭ്യന്തര പ്രവർത്തനത്താൽ നയിക്കപ്പെടുന്ന യുഎഇയുടെ ശക്തമായ സാമ്പത്തിക വളർച്ചയെ,ദൗത്യത്തിൻ്റെ സമാപനത്തെ തുടർന്നുള്ള പ്രസ്താവനയിൽ, ഐഎംഎഫ് ആർട്ടിക്കിൾ IV കൺസൾട്ടേഷൻ്റെ മിഷൻ ചീഫ് അലി അൽ-ഈദ്, അംഗീകരിച്ചു. ബാങ്കുകൾക്ക് മൊത്തത്തിൽ ഗണ്യമായ മൂലധനവും ലിക്വിഡിറ്റി ബഫറുകളും ഉണ്ടെന്നും പൊതു ആസ്തി നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎഇയുടെ സാമ്പത്തിക വ്യവസ്ഥയുടെ ദൃഢത ശക്തിപ്പെടുത്തിക്കൊണ്ട്, സാമ്പത്തിക ഇടം കെട്ടിപ്പടുക്കുന്നതിനും ദിർഹം മോണിറ്ററി ഫ്രെയിംവർക്ക് പൂർത്തിയാക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് പുറമെ, യുഎഇ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി കൗൺസിൽ രൂപീകരിക്കുന്നതിനെയും അൽ-ഈദ് സ്വാഗതം ചെയ്തു. കൂടാതെ, സാമ്പത്തിക വ്യവസ്ഥയും പേയ്‌മെൻ്റ് ലാൻഡ്‌സ്‌കേപ്പും ഡിജിറ്റലൈസ് ചെയ്യുന്നതിലും കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനുമെതിരെയുള്ള ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ