ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ഇറാനിയൻ രാഷ്ട്രപതിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി

അബുദാബി, 23 മെയ്, 2024 (WAM)--അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, രാഷ്‌ട്രപതി ഡോ. ഇബ്രാഹിം റൈസിയുടെയും സംഘവും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെ തുടർന്ന് അബുദാബിയിലെ ഇറാൻ എംബസിയിൽ അനുശോചനം രേഖപ്പെടുത്തി. യുഎഇയിലെ ഇറാൻ അംബാസഡർ റെസ അമേരി അദ്ദേഹത്തെ സ്വീകരിച്ചു.

അന്തരിച്ച ഇറാനിയൻ രാഷ്ട്രപതിക്കും കൂട്ടാളികൾക്കും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് എംബസിയുടെ അനുശോചന പുസ്തകത്തിൽ അദ്ദേഹം അനുശോചന സന്ദേശവും എഴുതി.

WAM/അമൃത രാധാകൃഷ്ണൻ