യെമൻ വിദേശകാര്യ, പ്രവാസികാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അബ്ദുല്ല ബിൻ സായിദ്

അബുദാബി, 23 മെയ്, 2024 (WAM) --യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിൽ യെമൻ വിദേശകാര്യ, പ്രവാസികാര്യ മന്ത്രി ഡോ.ഷായാ മൊഹ്‌സിൻ സിന്ദാനിയുമായി കൂടിക്കാഴ്ച നടത്തി.

അബുദാബിയിൽ ഇന്ന് നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ സേവിക്കുന്നതിന് വിവിധ മേഖലകളിലെ സഹകരണത്തിന് പുറമെ പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും ഇരു കക്ഷികളും ചർച്ച ചെയ്തു.

യെമനിലെ വിദേശകാര്യ, പ്രവാസികാര്യ മന്ത്രിയായി നിയമിതനായ ഡോ. സിന്ദാനി തന്റെ ചുമതലകളിൽ വിജയിക്കട്ടെയെന്ന് ആശംസിച്ച ശൈഖ് അബ്ദുല്ല, ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും യെമന് സ്ഥിരത, വികസനം, സമൃദ്ധി എന്നിവ ആശംസിക്കുകയും ചെയ്തു.

സഹമന്ത്രി ഖലീഫ ഷഹീൻ അൽ മാരാർ, യെമനിലെ യുഎഇ അംബാസഡർ മുഹമ്മദ് ഹമദ് അൽ സാബി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

WAM/ അമൃത രാധാകൃഷ്ണൻ