സഹകരണത്തിൽ ജിസിസിക്ക് സമ്പന്നമായ ചരിത്രമുണ്ട് - കുവൈറ്റ് വിദേശകാര്യ മന്ത്രി

അബുദാബി, 25 മെയ്, 2024 (WAM) --ഗൾഫ് സഹകരണ കൗൺസിലിന് (ജിസിസി) തന്ത്രപരമായ സഹകരണത്തിൻ്റെ സമ്പന്നമായ ചരിത്രമുണ്ടെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ നേതാക്കൾ സഹകരണം വികസിപ്പിക്കുന്നതിലും അവരുടെ ജനങ്ങൾക്ക് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. അന്താരാഷ്ട്ര സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിൽ പ്രധാന പങ്കാളിയായി മാറുന്ന ജിസിസിയുടെ പ്രാദേശിക, അന്തർദേശീയ പങ്കിനെ അൽ-യഹ്യ എടുത്തുപറഞ്ഞു. പരമാധികാരത്തെ ബഹുമാനിക്കുന്നതും സംയുക്ത പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളും യുഎൻ തത്വങ്ങളും പാലിക്കുന്നതും ജിസിസി പ്രതിജ്ഞാബദ്ധമാണെന്നും അൽ-യഹ്യ അഭിപ്രായപ്പെട്ടു.

WAM/അമൃത രാധാകൃഷ്ണൻ