അബുദാബി, 26 മെയ്, 2024 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശപ്രകാരം 33-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിൽ നിന്നുള്ള 65,000 പുസ്തകങ്ങൾ യുഎഇയിലെ 220 സ്‌കൂളുകളിലെ ലൈബ്രറികൾക്ക് വിതരണം ചെയ്തു.
സാമ്പത്തിക ഗ്രാൻ്റ് മുഖേനയുള്ള ഈ സംരംഭം വിദ്യാർത്ഥികൾക്കിടയിൽ വായനാ സംസ്കാരം വളർത്തിയെടുക്കുന്നതിൽ സ്കൂൾ ലൈബ്രറികളെ പിന്തുണയ്ക്കാൻ ലക്ഷ്യമിടുന്നു. വിദ്യാർത്ഥികളുടെ അറിവ് സമ്പന്നമാക്കാനും വിദ്യാഭ്യാസ വിഭവങ്ങൾ വിപുലീകരിക്കാനും ലക്ഷ്യമിട്ട്, പങ്കെടുത്ത 77 പ്രസാധക സ്ഥാപനങ്ങളിൽ നിന്നാണ് പ്രസിദ്ധീകരണങ്ങൾ വാങ്ങിയത്.
വൈവിധ്യമാർന്ന സാഹിത്യ പാരമ്പര്യമുള്ള അറബി ഭാഷ ഒരു ആശയവിനിമയ ഉപാധി മാത്രമല്ല; നൂതനവും വിമർശനാത്മകവുമായ ചിന്തയ്‌ക്കുള്ള ശക്തവും ഉൾക്കൊള്ളുന്നതുമായ ഉപകരണമാണെന്ന് ഡിസിടി അബുദാബി ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. "രാഷ്ട്രപതിയുടെ ഈ ഗ്രാൻ്റ്, നമ്മുടെ ഭാഷയുടെ വായനയെയും സംരക്ഷണത്തെയും പ്രോത്സാഹിപ്പിക്കുകയും ആഴത്തിലുള്ള ധാരണ വളർത്തിയെടുക്കാൻ സഹായിക്കുകയും അത് സംസാരിക്കുന്ന നിരവധി സംസ്കാരങ്ങളെയും ആളുകളെയും ബന്ധിപ്പിക്കുകയും, ഇത് നമ്മുടെ സാംസ്‌കാരിക ജ്ഞാനം വരും തലമുറകൾക്ക് പകർന്ന് നൽക്കുകയും ചെയ്യുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാൻ്റ് വായന, അറബി ഭാഷയുടെ സംരക്ഷണം, ആഴത്തിലുള്ള ധാരണ എന്നിവ പ്രോത്സാഹിപ്പിക്കുന്നു, അത് സംസാരിക്കുന്ന നിരവധി സംസ്കാരങ്ങളെയും ആളുകളെയും ബന്ധിപ്പിക്കുന്നു. അബുദാബി അറബിക് ലാംഗ്വേജ് സെൻ്റർ (എഎൽസി) ചെയർമാൻ ഡോ. അലി ബിൻ തമീം രാഷ്ട്രപതിയുടെ ഈ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുകയും യുഎഇയുടെ ബൗദ്ധികവും സാംസ്കാരികവുമായ പാതയിൽ പുസ്തകങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ