അബുദാബി, 26 മെയ്, 2024 (WAM) --ഫെഡറൽ നാഷണൽ കൗൺസിലിൻ്റെ (എഫ്എൻസി) ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ ഡോ. താരിഖ് ഹുമൈദ് അൽ തായറും ഖത്തർ ഷൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമും ഇരു രാജ്യങ്ങളും തമ്മിലുള്ള പാർലമെൻ്ററി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. അൾജീരിയയിൽ നടക്കുന്ന 36-ാമത് അറബ് ഇൻ്റർ പാർലമെൻ്ററി യൂണിയൻ സമ്മേളനത്തിൽ യുഎഇയുടെ പങ്കാളിത്തത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
പ്രാദേശിക, അന്തർദേശീയ പാർലമെൻ്ററി പ്രവർത്തനങ്ങളിൽ ഏകോപനത്തിൻ്റെയും കൂടിയാലോചനയുടെയും പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. യോഗത്തിൽ കൗൺസിൽ പ്രസിഡൻസി അഫയേഴ്സ് അസിസ്റ്റൻ്റ് സെക്രട്ടറി ജനറൽ താരിഖ് അഹമ്മദ് അൽ മർസൂഖിയും എഫ്എൻസി അംഗങ്ങളും പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ