അബുദാബി, 27 മെയ് 2024 (WAM) --1980കളുടെ തുടക്കത്തിൽ ഇരുരാജ്യങ്ങളുടെയും ശക്തമായ ഉഭയകക്ഷി ബന്ധത്തിൽ നിന്നാണ് യുഎഇ-കൊറിയ ബന്ധം ആരംഭിച്ചത്. പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്യാനും വികസനവും സമൃദ്ധിയും കൈവരിക്കാനും തങ്ങളുടെ 44 വർഷത്തെ ബന്ധത്തിൽ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തകയാണ് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ നടത്തുന്ന കൊറിയൻ സന്ദർശനം.
സാമ്പത്തിക സഹകരണം, ആണവോർജം, കാലാവസ്ഥ വ്യതിയാനം, സൈബർ സുരക്ഷ, ഭക്ഷ്യസുരക്ഷ, പ്രതിരോധം, ആരോഗ്യ സംരക്ഷണം, സംസ്‌കാരം, പൊതുഭരണം, ബഹിരാകാശം എന്നിങ്ങനെ ഒന്നിലധികം മേഖലകളിൽ ഈ ബന്ധം തഴച്ചുവളരുന്ന ആദ്യ മിഡിൽ ഈസ്റ്റേൻ രാജ്യമെന്ന യുഎഇയുടെ പ്രത്യേകതയെ ഈ സന്ദർശനം അടിവരയിടുന്നു.
തുടർച്ചയായ ആശയവിനിമയവും ഉന്നതതല സന്ദർശനങ്ങളും യുഎഇ-കൊറിയ ബന്ധത്തിൻ്റെ ശക്തമായ പുരോഗതിക്ക് കാരണമായി. യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും കൊറിയൻ വിദേശകാര്യ മന്ത്രിയും ചേർന്ന് 2023 ജൂണിൽ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ആദ്യത്തെ ഉഭയകക്ഷി തന്ത്രപരമായ സംഭാഷണത്തിന് നേതൃത്വം നൽകി. അറബ് രാഷ്ട്രങ്ങളുമായുള്ള മൊത്തം വാണിജ്യത്തിൻ്റെ 20% രേഖപ്പെടുത്തി യുഎഇ കൊറിയയുടെ രണ്ടാമത്തെ വലിയ അറബ് വ്യാപാര പങ്കാളിയായും ലോകമെമ്പാടുമുള്ള 14-ാമത് പങ്കാളിയായും തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. കണക്കുകൾ അനുസരിച്ച്, കൊറിയ യുഎഇയുടെ ലോകമെമ്പാടുമുള്ള 30-ാമത്തെ വലിയ എണ്ണ ഇതര വ്യാപാര പങ്കാളിയും അതിൻ്റെ പത്താമത്തെ വലിയ അറബ് ഇതര ഏഷ്യൻ വ്യാപാര പങ്കാളിയുമാണ്.
തങ്ങളുടെ തന്ത്രപരമായ സഹകരണത്തിൻ്റെ പരിധിയിൽ, 2023 ജനുവരിയിൽ കൊറിയയുടെ സുപ്രധാന മേഖലകളിൽ 30 ബില്യൺ ഡോളർ പരമാധികാര നിക്ഷേപം യുഎഇ വാഗ്ദാനം ചെയ്തു. ജൂലൈയിൽ, യുഎഇ-കൊറിയ സംയുക്ത സാമ്പത്തിക സമിതിയുടെ എട്ടാമത് യോഗത്തിൽ, പരസ്പര നിക്ഷേപം വർദ്ധിപ്പിക്കാനും വിപുലീകരിക്കാനും, 11 പ്രധാന മേഖലകളിൽ അവരുടെ സാമ്പത്തിക സഹകരണം വൈവിധ്യവൽക്കരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഇതിനു പുറമെ, 2023 ഒക്‌ടോബറിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സും കൊറിയയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ (സിഇപിഎ) സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി. ഈ കരാർ വ്യാപാര, നിക്ഷേപ സഹകരണം ഗണ്യമായി വർദ്ധിപ്പിക്കുകയും അതുവഴി ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയും ചെയ്തു.
എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ (ഇഎൻഇസി) കൊറിയ ഇലക്ട്രിക് പവർ കോർപ്പറേഷൻ്റെ (കെപ്‌കോ) നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് അനുമതി നൽകിയതിന് ശേഷം, 20 ബില്യൺ ഡോളറിൻ്റെ ബരാകാ ന്യൂക്ലിയർ എനർജി പ്ലാൻ്റ് പ്രൊജക്റ്റ് കൊറിയയുടെ വിദേശത്തെ ആദ്യ ആണവ നിലയമാണ്.
വികസിച്ചുകൊണ്ടിരിക്കുന്ന യുഎഇ-കൊറിയ ബന്ധത്തിൽ, എടുത്തുപറയേണ്ട മറ്റൊരു മേഖലയാണ് വിനോദസഞ്ചാരം. ഓരോ വർഷവും 200,000-ത്തിലധികം കൊറിയൻ വിനോദസഞ്ചാരികൾ യുഎഇ സന്ദർശിക്കുന്നു, ഇത്തിഹാദ് എയർവേയ്‌സും എമിറേറ്റ്‌സും അബുദാബി, ദുബായ്, സിയോൾ എന്നിവിടങ്ങളിലായി 60 ഓളം വിമാനങ്ങൾ സർവീസ് നടത്തുന്നു. ട്രാവലർ എക്സ്ചേഞ്ച് വർദ്ധിപ്പിക്കാനും യാത്രാ വ്യവസായത്തിന് സ്റ്റാർട്ടപ്പ് മൂലധനം നൽകാനും ജൂലൈയിൽ ഇരു രാജ്യങ്ങളും തീരുമാനിച്ചു.
അബുദാബിയിൽ ജിസിസി മേഖലയിലെ ആദ്യത്തെ കൊറിയൻ കൾച്ചറൽ സെൻ്റർ സ്ഥാപിക്കുകയും വാർഷിക കൊറിയ ഫെസ്റ്റിവൽ നടത്തുകയും ചെയ്തുകൊണ്ട് യുഎഇ-കൊറിയ പങ്കാളിത്തം സാംസ്കാരിക ഒത്തുചേരൽ വളർത്തിയെടുത്തു. ഷാർജയിലെ കിംഗ് സെജോംഗ് ഇൻസ്റ്റിറ്റ്യൂട്ട് ശാഖകളും അൽ ഐനിലെ സായിദ് സർവകലാശാലയും കൊറിയൻ ഭാഷ പഠനം ആരംഭിച്ചത് പൗരന്മാരെയും താമസക്കാരെയും കൊറിയൻ ഭാഷ പഠിക്കാനും കിഴക്കൻ ഏഷ്യൻ രാജ്യത്തിൻ്റെ സംസ്കാരം പര്യവേക്ഷണം ചെയ്യാനും ഏറെ സഹായിച്ചു.
യുഎഇ-കൊറിയ പങ്കാളിത്തം ആരോഗ്യമേഖലയിലെ സഹകരണത്തിനുള്ള ഒരു സ്പ്രിംഗ് ബോർഡായി വർത്തിച്ചു, വിവിധ മെഡിക്കൽ മേഖലകളിലുടനീളമുള്ള ധാരണയുടെയും സഹകരണത്തിൻ്റെയും നിരവധി മെമ്മോറാണ്ടകളിൽ ഒപ്പുവെക്കുന്നതിലൂടെ ഇത് ഉറപ്പിച്ചു. 2022 ജനുവരിയിൽ അബുദാബി ആരോഗ്യവകുപ്പും കൊറിയ ഹെൽത്ത് ഇൻഡസ്ട്രി ഡെവലപ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ലൈഫ് സയൻസസ്, ബയോടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽസ് എന്നിവയിലുടനീളമുള്ള ലോജിസ്റ്റിക്‌സിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. കൊറിയയുടെ ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള ഒരു ലോജിസ്റ്റിക്‌സ് ഹബ്ബായി അബുദാബിയെ ഈ കരാറുകൾ സ്ഥാപിക്കുന്നു.കൂടാതെ, ലൈഫ് സയൻസസിൽ വൈദഗ്ധ്യമുള്ള യുഎഇ അധിഷ്ഠിത സംരംഭങ്ങളിലെ വികസനവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
WAM/അമൃത രാധാകൃഷ്ണൻ