അബുദാബി, 27 മെയ് 2024 (WAM) --അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെൻ്റ് (അഡ്ഇഡ്), അഡ്‌നോക് ഗ്രൂപ്പുമായി സഹകരിച്ച് വ്യവസായ, അഡ്വാൻസ്‌ഡ് ടെക്‌നോളജി മന്ത്രാലയം (മൊഐഎടി) സംഘടിപ്പിക്കുന്ന ‘മേക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്‌സ് ഫോറത്തിൻ്റെ’ മൂന്നാം പതിപ്പിന് അബുദാബിയിൽ തുടക്കമായി.
'നിക്ഷേപം. നവീകരിക്കുക. വളരുക' എന്ന തലക്കെട്ടിലുള്ള ഫോറം, സർക്കാർ ഉദ്യോഗസ്ഥർ, സിഇഒമാർ, സംരംഭകർ, നിക്ഷേപകർ, വ്യവസായികൾ, വിദഗ്ധർ, നവീനർ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവരുൾപ്പെടെ പ്രാദേശികവും അന്തർദേശീയവുമായ പങ്കാളികളെ ആകർഷിച്ചു. ഫാർമസ്യൂട്ടിക്കൽസ്, ഊർജം, ടെലികമ്മ്യൂണിക്കേഷൻസ്, ബഹിരാകാശം, ആരോഗ്യ സംരക്ഷണം, ഭക്ഷണ പാനീയങ്ങൾ തുടങ്ങിയ മുൻഗണനാ മേഖലകളിൽ 120 ബില്യൺ ദിർഹം മൂല്യമുള്ള പ്രാദേശിക സംഭരണ അവസരങ്ങൾ ഫോറം സൃഷ്ടിച്ചു. പാനൽ ചർച്ചകൾ യുഎഇയുടെ വ്യാവസായിക തന്ത്രം, ഓപ്പറേഷൻ 300 ബില്യൺ, എഐ ഏകീകരണം, ബഹിരാകാശ മേഖലയിലെ നിക്ഷേപങ്ങൾ, ഹരിത സാങ്കേതികവിദ്യ വിന്യാസം, സുസ്ഥിര ഉൽപ്പാദനം, സ്മാർട്ട് മൊബിലിറ്റി കൺവേർജൻസ് എന്നിവ പര്യവേക്ഷണം ചെയ്യും.
WAM/അമൃത രാധാകൃഷ്ണൻ