അൽജിയേഴ്‌സ്, 27 മെയ്, 2024 (WAM) -- ഫെഡറൽ നാഷണൽ കൗൺസിലിൻ്റെ (എഫ്എൻസി) ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ ഡോ. താരിഖ് ഹുമൈദ് അൽ തായറും, ഒമാൻ സുൽത്താനേറ്റിൻ്റെ ഷൂറ കൗൺസിൽ ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഹിലാൽ അൽ മവാലിയും പാർലമെൻ്ററി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും യുഎഇയും ഒമാനും തമ്മിലുള്ള എക്സ്ചേഞ്ച് സന്ദർശനങ്ങളുടെയും മീറ്റിംഗുകളുടെയും പ്രാധാന്യത്തെക്കുറിച്ചും ചർച്ച ചെയ്തു.
അൾജീരിയയിൽ നടന്ന അറബ് ഇൻ്റർ പാർലമെൻ്ററി യൂണിയൻ്റെ 36-ാമത് സമ്മേളനത്തോടനുബന്ധിച്ച് ഞായറാഴ്ച നടന്ന യോഗത്തിൽ, കോൺഫറൻസിൽ നിന്നുള്ള വിഷയങ്ങളും ഇരുനേതാക്കളും അഭിസംബോധന ചെയ്യുകയും വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തെയും പങ്കാളിത്തത്തെയും പ്രശംസിക്കുകയും ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ