അബുദാബി, 2024 മെയ് 27 (WAM) --നിരവധി പേരുടെ മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായ അഭയാർത്ഥി കൂടാരങ്ങൾ അടുത്തിടെ ലക്ഷ്യമിട്ടത് ഉൾപ്പെടെ ഗാസ മുനമ്പിലെ ഇസ്രായേൽ ലംഘനങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. അടിയന്തര വെടിനിർത്തൽ, സാധാരണക്കാർക്ക് സംരക്ഷണം, കൂടുതൽ ജീവഹാനി തടയൽ എന്നിവയുടെ ആവശ്യകത വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. റഫ ഗവർണറേറ്റിലെ സൈനിക പ്രവർത്തനങ്ങൾ നിർത്തിവെക്കാനും മാനുഷിക സഹായ വിതരണത്തിനായി റഫ ക്രോസിംഗ് നിലനിർത്താനുമുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനം നിർണായകമാണ്. എല്ലാ അധിനിവേശ പലസ്തീനിയൻ ടെറിട്ടറി മേഖലകളിലെയും വർദ്ധനവ് നിർത്താനും ഗാസയിൽ സാധാരണക്കാർ നേരിടുന്ന മാനുഷിക ദുരന്തം ലഘൂകരിക്കാനും വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. അടിയന്തരവും സുസ്ഥിരവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായത്തിൻ്റെ പ്രാധാന്യത്തിനും മന്ത്രാലയം ഊന്നൽ നൽകി.
WAM/അമൃത രാധാകൃഷ്ണൻ