അജ്മാൻ, 27 മെയ്, 2024 (WAM) -- സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, മർവാൻ ഉബൈദ് അൽ മെഹൈരിയെ അജ്മാനിലെ കോടതി എമിരിയുടെ ഡയറക്ടർ ജനറലായി നിയമിച്ചുകൊണ്ട് 2024 ലെ എമിരി ഡിക്രി നമ്പർ (5) പുറപ്പെടുവിച്ചു.
ഈ ഉത്തരവ് ഒപ്പിട്ട തീയതി മുതൽ പ്രാബല്യത്തിൽ വരും, അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ട എല്ലാ അധികാരികളും ഈ ഉത്തരവുകൾ അതത് മേഖലയിൽ നടപ്പിലാക്കും.
WAM/അമൃത രാധാകൃഷ്ണൻ