അബുദാബി, 27 മെയ് 2024 (WAM) -- റഫയിലെ പലസ്തീനിയൻ അഭയാർത്ഥി ക്യാമ്പുകളെ ഇസ്രായേൽ അധിനിവേശം ലക്ഷ്യമിടുന്നതിനെ ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയീബിൻ്റെ നേതൃത്വത്തിലുള്ള മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്സ്, അപലപിച്ചു. ഗാസ മുനമ്പിനെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ അന്താരാഷ്ട്ര സമൂഹത്തോടും യുഎൻ രക്ഷാസമിതിയോടും അഭ്യർത്ഥിച്ചു. മാനുഷിക സഹായത്തിനായി റഫ അതിർത്തി ക്രോസ് വീണ്ടും തുറക്കണമെന്നും ഇത് ആവശ്യപ്പെടുന്നു. പലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ അവസാനിപ്പിച്ച് അവരുടെ സ്വയം നിർണ്ണയാവകാശം അംഗീകരിച്ച് ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ ന്യായമായ സമാധാനം കൈവരിക്കാൻ കഴിയൂ എന്ന് കൗൺസിൽ വ്യക്തമാക്കി.
WAM/അമൃത രാധാകൃഷ്ണൻ