ദേശീയ ദിനത്തിൽ എത്യോപ്യൻ രാഷ്ട്രപതിക്ക് ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ

അബുദാബി, 28 മെയ്, 2024 (WAM) -- എത്യോപ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതി സഹ്ലെ-വർക്ക് സെവ്ഡെക്ക് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസ സന്ദേശം അയച്ചു.

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ഈ അവസരത്തിൽ രാഷ്‌ട്രപതി സെവ്ദെയ്ക്കും പ്രധാനമന്ത്രി അബി അഹമ്മദ് അലിക്കും സമാനമായ സന്ദേശങ്ങൾ അയച്ചു.


WAM/അമൃത രാധാകൃഷ്ണൻ