ഡബ്ല്യുഇഎഫ് ട്രാവൽ ആന്‍റ് ടൂറിസം വികസന സൂചികയിൽ ശ്രദ്ധേയമായ നേട്ടവുമായി യുഎഇ

ദുബായ്, 2024 മെയ് 28 (WAM) -- വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ ട്രാവൽ ആന്‍റ് ടൂറിസം ഡെവലപ്‌മെൻ്റ് ഇൻഡക്‌സ് 2024 റിപ്പോർട്ട് പ്രകാരം യുഎഇ വിവിധ മേഖലകളിൽ ശ്രദ്ധേയമായ ആഗോള റാങ്കിംഗ് കരസ്ഥമാക്കി. റോഡ് ഗുണനിലവാരത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തും തുറമുഖ സേവന കാര്യക്ഷമതയിൽ ആഗോളതലത്തിൽ ഒമ്പതാം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തും പൊതുഗതാഗത സേവന കാര്യക്ഷമതയിൽ ആഗോളതലത്തിൽ പത്താം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുമാണ് യുഎഇ.

യുഎഇയുടെ മുന്നോട്ടുള്ള വീക്ഷണവും ദീർഘകാല തന്ത്രപരമായ പദ്ധതികളുമാണ് ഈ ഫലങ്ങൾക്ക് കാരണമെന്ന് യുഎഇ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. യുഎഇയുടെ ക്രിയാത്മകമായ സമീപനവും തന്ത്രപരമായ ആസൂത്രണവുമാണ് റാങ്കിംഗിൽ പ്രതിഫലിക്കുന്നതെന്നും ഇത് രാജ്യത്തെ ആഗോള ഇന്നൊവേഷൻ, എക്‌സലൻസ് ഹബ്ബായി ഉയർത്തിക്കാട്ടുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

യുഎഇയുടെ വികസിത അടിസ്ഥാന സൗകര്യങ്ങളും വിവിധ മേഖലകളിലെ ഉന്നത നിലവാരവും വിദേശ നിക്ഷേപം ആകർഷിക്കുകയും ജിഡിപി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഫെഡറൽ കോംപറ്റീറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെൻ്റർ ഡയറക്ടർ ഹനൻ മൻസൂർ അഹ്‌ലി എടുത്തുപറഞ്ഞു.