ബഹ്‌റൈനിൽ നടക്കുന്ന ഗൾഫ് റേഡിയോ, ടെലിവിഷൻ ഫെസ്റ്റിവലിൽ യുഎഇ പങ്കെടുത്തു

മനാമ, 28 മെയ്, 2024 (WAM) --ബഹ്‌റൈനിൽ നടക്കുന്ന പതിനാറാമത് ഗൾഫ് റേഡിയോ ആൻഡ് ടെലിവിഷൻ ഫെസ്റ്റിവലിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പങ്കെടുക്കുന്നു. യുഎഇ മീഡിയ കൗൺസിലിലെ സ്ട്രാറ്റജി ആൻഡ് മീഡിയ പോളിസി സിഇഒ മൈത മജീദ് അൽ സുവൈദിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘമാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത്.

ബഹ്‌റൈനിലെ ഗൾഫ് റേഡിയോ ആൻഡ് ടെലിവിഷൻ ഓർഗനൈസേഷൻ (ജിആർടിഒ) സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഫെസ്റ്റിവൽ പ്രാദേശിക മാധ്യമ വിനിമയത്തിന് ഒരു വേദി നൽകുന്നു.

വിവിധ ദേശീയ മാധ്യമങ്ങളും അക്കാദമിക് സ്ഥാപനങ്ങളും ഉൾക്കൊള്ളുന്ന യുഎഇ പവലിയൻ്റെ മേൽനോട്ടം യു എ ഇ മീഡിയ കൗൺസിലാണ്.

ബഹ്‌റൈൻ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി യുഎഇ പവലിയൻ സന്ദർശിക്കുകയും യുഎഇ സ്ഥാപനങ്ങൾ, പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ടെക്‌നോളജി എന്നിവയിൽ നിർമ്മിച്ച ഇൻ്ററാക്ടീവ്, അഡ്വാൻസ്‌ഡ് ഉള്ളടക്കത്തെ പ്രശംസിക്കുകയും ചെയ്തു. സംയുക്ത ഗൾഫ് മാധ്യമ സഹകരണം ശക്തിപ്പെടുത്തുക, പ്രാദേശിക മാധ്യമ പങ്കാളികളുമായി അനുഭവങ്ങൾ കൈമാറുക, മാധ്യമ മേഖലയുടെ സുപ്രധാന വികസനം കാണിക്കുക, ഗൾഫ് മാധ്യമ സ്ഥാപനങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ആഗോള മാധ്യമ പദവി വർധിപ്പിക്കുക എന്നീ യുഎഇയുടെ ലക്ഷ്യങ്ങൾ അൽ സുവൈദി ഊന്നിപ്പറഞ്ഞു. യുഎഇയുടെ മാധ്യമ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ് ഫെസ്റ്റിവൽ.

WAM/അമൃത രാധാകൃഷ്ണൻ