അബുദാബി, 2024 മെയ് 29 (WAM) -- രാജ്യത്തെ പ്രകൃതി വിഭവങ്ങളുടെ ത്രീഡി മാപ്പുകൾ നിർമ്മിക്കാൻ യുഎഇയുടെ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം (MoEI) ടെക്‌നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി (TII) ധാരണപത്രത്തിൽ ഒപ്പുവച്ചു.
യുഎഇയുടെ നെറ്റ് സീറോ 2050 തന്ത്രത്തിന് അനുസൃതമായി കണ്ടെത്താത്ത പുനരുൽപ്പാദിപ്പിക്കാവുന്ന, ധാതു വിഭവങ്ങൾ പര്യവേക്ഷണം ചെയ്യാനും ഉപയോഗിക്കാനും യുഎഇ ഗവൺമെൻ്റിനെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. യുഎഇ പ്രകൃതി വിഭവങ്ങൾ കണ്ടെത്തുന്നതിനുള്ള ഒന്നിലധികം പദ്ധതികൾ ഉൾക്കൊള്ളുന്ന പരിപാടി അഞ്ച് വർഷം വരെ നീണ്ടുനിൽക്കും.
സുസ്ഥിര ഊർജ്ജ പരിഹാരങ്ങൾ പിന്തുടരുന്നതിൽ ഊർജ മന്ത്രാലയത്തിന് വിലപ്പെട്ട പിന്തുണ നൽകിക്കൊണ്ട് TII യുടെ ഡയറക്‌റ്റഡ് എനർജി റിസർച്ച് സെൻ്റർ (DERC) കരാറിൽ നിർണായക പങ്ക് വഹിക്കും. ഭൂമിശാസ്ത്രം, ധാതു വിഭവങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രത്യേക മേഖലകളിൽ ഗവേഷണവും സാങ്കേതിക ശേഷിയും വികസിപ്പിക്കുന്നതിന് രണ്ട് സ്ഥാപനങ്ങളും സഹകരിക്കും. ധാതു വിഭവങ്ങളുടെയും പുനരുപയോഗ ഊർജ പര്യവേക്ഷണത്തിൻ്റെയും ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യുക എന്നതാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്. ഈ സഹകരണം യുഎഇയുടെ മാപ്പിംഗ്, പര്യവേക്ഷണം, ധാതു വിഭവങ്ങളുടെയും പുനരുപയോഗിക്കാവുന്ന ഊർജ്ജങ്ങളുടെയും കണ്ടെത്തൽ എന്നിവയിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ സഹായിക്കുമെന്ന് TII-യുടെ സിഇഒ ഡോ. നജ്‌വ ആരാജ് അഭിപ്രായപ്പെട്ടു.
WAM/അമൃത രാധാകൃഷ്ണൻ