ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൾ രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു

ബെംഗളൂരു, 30 മെയ്, 2024 (WAM) -- ഇന്ത്യയുടെ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്‌മോസ് സ്വകാര്യമായി നിർമ്മിച്ച രാജ്യത്തെ രണ്ടാമത്തെ റോക്കറ്റായ അഗ്നിബാൻ വിജയകരമായി വിക്ഷേപിച്ചു. വാതകവും ദ്രവ ഇന്ധനവും ഉപയോഗിക്കുന്ന ഒരേയൊരു ഇന്ത്യൻ റോക്കറ്റ് എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോക്കറ്റ്, സമുദ്രത്തിലേക്ക് തെറിച്ചു വീഴുന്നതിന് മുമ്പ് പരമാവധി 8,076 മീറ്റർ ഉയരത്തിൽ രണ്ട് മിനിറ്റ് പറന്നു.

അഡിറ്റീവ് നിർമ്മാണത്തിലൂടെ യാഥാർത്ഥ്യമാക്കിയ സെമി-ക്രയോജനിക് ലിക്വിഡ് എഞ്ചിൻ്റെ ആദ്യ നിയന്ത്രിത റോക്കറ്റ് എന്ന സവിശേഷതയും ഇതിനുണ്ട്. പുതിയ എഞ്ചിനും 3ഡി പ്രിൻ്റ് ചെയ്ത ഭാഗങ്ങളും പരീക്ഷിക്കാനായിരുന്നു വിക്ഷേപണം. വിക്ഷേപണം രാജ്യത്തെ സ്വകാര്യ ബഹിരാകാശ വ്യവസായത്തിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് ഇന്ത്യൻ സ്പേസ് അസോസിയേഷൻ (ഐഎസ്പിഎ) പറഞ്ഞു.

WAM/അമൃത രാധാകൃഷ്ണൻ