യുഎഇ, ചൈന രാഷ്ട്രപതിമാർ ബീജിംഗിൽ കൂടിക്കാഴ്ച നടത്തി

ബെയ്ജിംഗ്, 30 മെയ്, 2024 (WAM) -- ഉഭയകക്ഷി ബന്ധങ്ങളും സമഗ്ര തന്ത്രത്തിൻ്റെ ചട്ടക്കൂടിനുള്ളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങളും ചർച്ച ചെയ്യുന്നതിനായി യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചൈനയുടെ പ്രസിഡൻ്റ് ഷി ജിൻപിംഗും ഇന്ന് ബീജിംഗിൽ കൂടിക്കാഴ്ച നടത്തി.

ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച, ചൈനയിൽ ദ്വിദിന സന്ദർശനത്തിനെത്തിയ യുഎഇ രാഷ്ട്രപതിയെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും പ്രസിഡൻ്റ് ഷി സ്വാഗതം ചെയ്തു, ഇരു രാജ്യങ്ങളും തമ്മിലുള്ള അഗാധമായ ബന്ധവും, വിവിധ മേഖലകളിലെ അവരുടെ വികസനവും യോഗം ഉയർത്തിക്കാട്ടി.

സാമ്പത്തിക സഹകരണം, സാംസ്കാരിക വിനിമയം, അന്താരാഷ്ട്ര സഹകരണം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി കൈവരിച്ച സുപ്രധാന പുരോഗതി ആഘോഷിക്കാനുള്ള അവസരമാണ് യുഎഇയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിൻ്റെ ഈ വർഷത്തെ 40-ാം വാർഷികമെന്ന് ചർച്ചയിൽ ഇരുപക്ഷവും സ്ഥിരീകരിച്ചു.

വരും വർഷങ്ങളിൽ ഈ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ തുടരാനുള്ള പ്രതിബദ്ധത ശൈഖ് മുഹമ്മദും, പ്രസിഡൻ്റ് ഷിയും പ്രകടിപ്പിച്ചു.


WAM/അമൃത രാധാകൃഷ്ണൻ