ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ച് യുഎഇ രാഷ്ട്രപതിയും ചൈനീസ് പ്രധാനമന്ത്രിയും ചർച്ച നടത്തി

ബെയ്ജിംഗ്, 31 മെയ്, 2024 (WAM) -- നിക്ഷേപം, ഊർജം, വ്യവസായം, സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായി കൂടിക്കാഴ്ച നടത്തി. ചൈന സന്ദർശനത്തിൻ്റെ രണ്ടാം ദിവസമായിരുന്നു കൂടിക്കാഴ്ച.

ചൈനീസ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ സായിദിനെ സ്വാഗതം ചെയ്യുകയും ബന്ധങ്ങളിൽ അദ്ദേഹത്തിൻ്റെ സന്ദർശനത്തിൻ്റെ നല്ല സ്വാധീനത്തെ പ്രശംസിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ സന്ദർശന വേളയിൽ ഒപ്പുവെച്ച ഉഭയകക്ഷി കരാറുകളുടെയും ധാരണാപത്രങ്ങളുടെയും പ്രാധാന്യം അവർ ഊന്നിപ്പറയുകയും, പങ്കിട്ട വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അവ നടപ്പിലാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. യുഎഇ-ചൈന ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും പരസ്പര പ്രയോജനത്തിനുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനുമുള്ള തങ്ങളുടെ ആഗ്രഹം
ഇരു നേതാക്കളും പ്രകടിപ്പിച്ചു.

WAM/അമൃത രാധാകൃഷ്ണൻ