ഗാസ, 31 മെയ്, 2024 (WAM) --പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന ഗുരുതരമായ സാഹചര്യങ്ങൾക്കിടയിലും ഗാസയിലെ എമിറാത്തി ഫീൽഡ് ഹോസ്പിറ്റൽ നിവാസികൾക്ക്, പ്രത്യേകിച്ച് റഫയിൽ മെഡിക്കൽ സേവനങ്ങൾ നൽകുന്നത് തുടരുന്നു. ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3 ൻ്റെ ഭാഗമാണ് ആശുപത്രിയെന്നും പരിക്കേറ്റവർക്കും പ്രത്യേകിച്ച് കുട്ടികൾക്കും സ്ത്രീകൾക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും വൈദ്യസഹായം നൽകുന്നുണ്ടെന്നും റാഫയിലെ യുഎഇ ആശുപത്രിയിലെ ഓർത്തോപീഡിക് സർജറി കൺസൾട്ടൻ്റായ ഡോ. സെയ്ഫ് അൽ മെഹർസി പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ ശസ്ത്രക്രിയ നടത്തിയതു മുതൽ സങ്കീർണതകൾ അനുഭവിക്കുകയായിരുന്നു രോഗിയെന്ന്, അദ്ദേഹം വിശദീകരിച്ചു.
യുദ്ധം മൂലമുള്ള ഒടിവുകളുള്ള ഒരു രോഗിക്ക് മുറിവിൽ മെറ്റൽ ഇംപ്ലാൻ്റ് നീക്കം ചെയ്യൽ, എൻഡോസ്കോപ്പി തുടങ്ങിയ ശസ്ത്രക്രിയകൾ മെഡിക്കൽ സംഘം നടത്തി, അവൻ്റെ കൈകാലുകൾ ഛേദിക്കപ്പെടുന്നതിൽ നിന്ന് രക്ഷിച്ചു.
പലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കാൻ ദിവസവും ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
WAM/അമൃത രാധാകൃഷ്ണൻ