അബുദാബി, 2 ജൂൺ 2024 (WAM) -- നിരവധി യുഎഇ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന ബ്രിക്‌സ് സ്റ്റിയറിംഗ് കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, അധ്യക്ഷനായി.
ബ്രിക്‌സ് ഗ്രൂപ്പിലെ യുഎഇയുടെ പങ്കാളിത്തം യോഗം അവലോകനം ചെയ്യുകയും അത് മെച്ചപ്പെടുത്തുന്നതിനും എല്ലാ പങ്കാളികൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. ഗ്രൂപ്പിൽ ഫലപ്രദവും സ്വാധീനമുള്ളതുമായ പങ്കാളിത്തം നേടുന്നതിനുള്ള ശ്രമങ്ങൾ തീവ്രമാക്കേണ്ടതിൻ്റെയും ഏകോപിപ്പിക്കുന്നതിൻറെയും പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. യോഗത്തിൽ
സാമ്പത്തിക, വാണിജ്യകാര്യ അസിസ്റ്റൻ്റ് വിദേശകാര്യ മന്ത്രിയും, യുഎഇയുടെ ഷെർപ്പയുമായ സയീദ് മുബാറക് അൽ ഹജേരിയും ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മുൻഗണനകളും വിശദീകരിച്ചു. വിവിധ കക്ഷികളുടെ പങ്കിനെ കുറിച്ചും ഗ്രൂപ്പിൻ്റെ വൈവിധ്യമാർന്ന സാമ്പത്തിക, സാംസ്കാരിക, ശാസ്ത്രീയ ട്രാക്കുകളിൽ അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും യോഗം ചർച്ച ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ