യൂണിയൻ അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് 2024-2028 സ്ട്രാറ്റജിക് പ്ലാൻ ആരംഭിച്ചു

അബുദാബി, 3 ജൂൺ 2024 (WAM) -- ദേശീയ അന്തർദേശീയ സ്വാധീനം വർധിപ്പിക്കാനും ആഗോള മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാനും ലക്ഷ്യമിട്ട് യൂണിയൻ അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് 2024-2028 ലേക്കുള്ള സ്ട്രാറ്റജിക് പ്ലാൻ ആരംഭിച്ചു.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ നേതൃത്വം നൽകുകയും മികവ് പുലർത്തുകയും ചെയ്യുക എന്നതാണ് അസോസിയേഷൻ്റെ കാഴ്ചപ്പാട്, അതേസമയം മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും ആദരവിനും ഫലപ്രദമായി സംഭാവന നൽകുന്നതിനും ബന്ധപ്പെട്ട എല്ലാ നിയമനിർമ്മാണങ്ങളുടെയും തീരുമാനങ്ങളുടെയും സമ്പ്രദായങ്ങളുടെയും നയങ്ങളുടെയും സ്വാധീനം വർദ്ധിപ്പിക്കുന്നതിനും ദൗത്യം ഊന്നൽ നൽകുന്നു.

അഞ്ച് വർഷത്തിനുള്ളിൽ കൈവരിക്കേണ്ട 20 തന്ത്രപ്രധാന പദ്ധതികളും 34 പ്രധാന പ്രകടന സൂചകങ്ങളും ഉൾക്കൊള്ളുന്ന എട്ട് തന്ത്രപരമായ ലക്ഷ്യങ്ങൾ പദ്ധതിയിൽ പ്രതിപാദിക്കുന്നു.

ഫലപ്രദമായ പ്രതികരണം, മനുഷ്യാവകാശ ബഹുമാനം പ്രോത്സാഹിപ്പിക്കുക, പങ്കാളിത്തം വികസിപ്പിക്കുക, ദേശീയ മനുഷ്യാവകാശ പ്രതിഭകളിൽ നിക്ഷേപം നടത്തുക, മനുഷ്യാവകാശ സംസ്കാരം പ്രോത്സാഹിപ്പിക്കുക, ലംഘനങ്ങൾ തടയുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, നിശ്ചയദാർഢ്യമുള്ളവർ, തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ച് സിവിൽ, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ ഉൾക്കൊള്ളുന്ന, കമ്മ്യൂണിറ്റി വിശ്വാസം കെട്ടിപ്പടുക്കുന്നതിനും സാമ്പത്തിക വിഭവങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.

ഈ പദ്ധതി ടീമിൻ്റെ ശ്രമഫലമാണെന്നും യുഎഇയിലെ പൗരസമൂഹ മനുഷ്യവകാശ സംഘടനകൾക്ക് സുപ്രധാന നാഴികക്കല്ല് കുറിക്കുന്നതാണെന്നും യൂണിയൻ അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് പ്രസിഡൻ്റ് ഡോ.ഫാത്തിമ ഖലീഫ അൽ കാബി പറഞ്ഞു.

ഈ പദ്ധതി മനുഷ്യാവകാശങ്ങളിൽ രാജ്യത്തിൻ്റെ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നുവെന്നും പ്രാദേശികവും അന്തർദേശീയവുമായ പ്രവർത്തനങ്ങളോടുള്ള മുന്നോട്ടുള്ള സമീപനത്തിലൂടെ സാംസ്കാരികവും മാനുഷികവുമായ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നുവെന്നും അവർ ഊന്നിപ്പറഞ്ഞു.


WAM/അമൃത രാധാകൃഷ്ണൻ