അബുദാബി, 3 ജൂൺ 2024 (WAM) --യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ, രാജ്യത്തിൻ്റെ ഡിജിറ്റൽ സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനായി, ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സുമായി സഹകരിച്ച് കഴിഞ്ഞ വർഷം അവസാനം ആരംഭിച്ച സൈബർ സ്‌നൈപ്പർ സംരംഭത്തിന് കീഴിൽ പ്രത്യേക എത്തിക്കൽ ഹാക്കർ പരിശീലന കോഴ്‌സ് ആരംഭിച്ചു.
ഈ സംരംഭം സുരക്ഷിതമായ രീതിയിൽ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുകയും അതുപോലെ ഉയർന്നുവരുന്ന സൈബർ ഭീഷണികളെ നേരിടാൻ സർക്കാർ സ്ഥാപനങ്ങളുടെ സന്നദ്ധതയുടെ നിലവാരം ഉയർത്തുകയും ചെയ്യുന്നു. എത്തിക്കൽ ഹാക്കർ കോഴ്‌സ് ആക്രമണ തന്ത്രങ്ങളെയും സാങ്കേതികതകളെയും കുറിച്ചുള്ള അറിവും ധാരണയും, വിവരങ്ങളിൽ ദുർബലതാ പരിശോധനകൾ നടത്താനുള്ള കഴിവും നൽകുന്നു. സിസ്റ്റങ്ങളും നെറ്റ്‌വർക്കുകളും, നൂതനമായ നുഴഞ്ഞുകയറ്റ പരിശോധനാ ഉപകരണങ്ങളുടെ കഴിവുകളും തത്വങ്ങളും നേടുന്നതിനു പുറമേ, വിവര സംവിധാനങ്ങളുടെയും നെറ്റ്‌വർക്കുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങളും ഇത് പ്രധാനം ചെയ്യുന്നു.
സൈബർ സുരക്ഷയിൽ ആഗോള നേതാവാകാനുള്ള രാജ്യത്തിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് സൈബർ സ്‌നൈപ്പർ സംരംഭം ഉൾക്കൊള്ളുന്നതെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി ഊന്നിപ്പറഞ്ഞു. രാജ്യത്തിൻ്റെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും വികസിച്ചുകൊണ്ടിരിക്കുന്ന സൈബർ ഭീഷണികളെ ഫലപ്രദമായി നേരിടുന്നതിനും പ്രാപ്തമായ, സൈബർ സുരക്ഷാ മേഖലയിൽ ശക്തമായ ഒരു ദേശീയ തൊഴിൽ സേനയെ കെട്ടിപ്പടുക്കുന്നതിന് ഈ സംരംഭം സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബർ സുരക്ഷാ സംസ്‌കാരം വർധിപ്പിക്കുന്നതിനുള്ള രാജ്യത്തിൻ്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്നും യുഎഇയുടെ സുരക്ഷിത ഡിജിറ്റൽ ഭാവിയിലേക്കുള്ള അനിവാര്യമായ ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാൻസ്, ഇസി-കൗൺസിൽ, ഓഫ് സെക് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സൈബർ സുരക്ഷാ പങ്കാളികൾക്കൊപ്പമാണ് ഈ പരിശീലനം നടത്തുന്നത്.
WAM/അമൃത രാധാകൃഷ്ണൻ