മൻസൂർ ബിൻ സായിദിൻ്റെ അധ്യക്ഷതയിൽ, സിബിയുഎഇ ബോർഡ് യോഗം ചേർന്നു

അബുദാബി, 3 ജൂൺ 2024 (WAM) --അബുദാബിയിൽ ചേർന്ന സിബിയുഎഇ ഡയറക്ടർ ബോർഡ് യോഗത്തിൽ ഉപരാഷ്ട്രപതിയും, ഉപപ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോടതി പ്രസിഡൻ്റ്, സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ അധ്യക്ഷനായി. യുഎഇയിൽ നവീകരണവും ഡിജിറ്റൽ കണക്ടിവിറ്റിയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സാമ്പത്തിക നവീകരണ സംരംഭങ്ങളുടെ (എഫ്ഐടി) പുരോഗതി യോഗം ചർച്ച ചെയ്തു. ക്രിപ്‌റ്റോകറൻസികൾക്കായി ശക്തമായ ലൈസൻസിംഗും നിയന്ത്രണ ചട്ടക്കൂടും സ്വീകരിക്കുന്നതിന് ബോർഡ് അംഗീകാരം നൽകി.

യോഗത്തിൻ്റെ സമാപനത്തിൽ, ശൈഖ് മൻസൂർ, ബോർഡിനെയും നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ഡിജിറ്റൽ പരിവർത്തനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബാങ്കിൻ്റെ ശ്രമങ്ങളെയും പദ്ധതികളെയും ധനപരവും സാമ്പത്തികവുമായ സ്ഥിരതയും സമഗ്രതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളെയും അഭിനന്ദിച്ചു.

WAM/അമൃത രാധാകൃഷ്ണൻ