കോപ്28 യുഎഇ പ്രഖ്യാപനം നടപ്പിലാക്കുന്നതിന് പിന്തുണയ്‌ക്കാൻ സാങ്കേതിക ഗ്രൂപ്പ് ആരംഭിച്ചു

ബോൺ, 3 ജൂൺ 2024 (WAM) --സുസ്ഥിര കൃഷി, പ്രതിരോധശേഷിയുള്ള ഭക്ഷ്യ സംവിധാനങ്ങൾ, കാലാവസ്ഥ പ്രവർത്തനം എന്നിവയെക്കുറിച്ചുള്ള കാലാവസ്ഥ ഉച്ചകോടി യുഎഇ കരാർ നടപ്പിലാക്കുന്നതിന് പിന്തുണ നൽകുന്നതിനായി കോപ്28 പ്രസിഡൻസി ഒരു സാങ്കേതിക സഹകരണ ഗ്രൂപ്പ് (TCC) ആരംഭിച്ചു. ജൂൺ 3 മുതൽ 13 വരെ നടക്കുന്ന ബോൺ കാലാവസ്ഥ വ്യതിയാന കോൺഫറൻസിൽ 'കാലാവസ്ഥ പ്രവർത്തനത്തിനും 2025 എൻഡിസികൾക്കും സുസ്ഥിര കൃഷിയിലൂടെയും പ്രതിരോധശേഷിയുള്ള ഭക്ഷ്യ സംവിധാനങ്ങളിലൂടെയും മൊബിലൈസിംഗ്' എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിലാണ് ലോഞ്ച് പ്രഖ്യാപനം നടന്നത്. കാലാവസ്ഥ വ്യതിയാനത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ കാർഷിക, ഭക്ഷ്യ സമ്പ്രദായങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനും പരിവർത്തനം ചെയ്യുന്നതിനുമുള്ള പ്രഖ്യാപനത്തിൻ്റെ ഉദ്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതിന് ടിസിസി പ്രധാനമാണ്.

ഭക്ഷ്യ സമ്പ്രദായവും കാലാവസ്ഥ വ്യതിയാനവും തമ്മിലുള്ള ബന്ധം പരിഹരിക്കുന്നതിന് കൂട്ടായ പ്രവർത്തനത്തിൻ്റെ ആവശ്യകത പ്രഖ്യാപനം ഉയർത്തിക്കാട്ടുന്നു. കോപ്28-ൽ കൈവരിച്ച സഞ്ചിത പുരോഗതിയുടെ ആദ്യരൂപം കാണാനും കോപ്29,കോപ്30 എന്നിവയിലൂടെ ദേശീയ വികസനത്തിൽ സുസ്ഥിരമായ പുരോഗതിയിലേക്കുള്ള പാതയുണ്ടാകുമെന്ന് ഉറപ്പാക്കാനും അത് ആവശ്യപ്പെട്ടു. പ്രഖ്യാപനത്തിൻ്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനുള്ള യോജിച്ച ശ്രമത്തിൻ്റെ തുടക്കമായി ബോണിലെ ഇവൻ്റ് അടയാളപ്പെടുത്തി. ഭക്ഷ്യ സമ്പ്രദായങ്ങൾ സംയോജിപ്പിക്കുന്നതിനും ഫലപ്രദമായ നയ മാറ്റങ്ങൾ നടപ്പിലാക്കുന്നതിനും കാർഷിക ഭക്ഷ്യ സംവിധാനങ്ങളിലൂടെ കാലാവസ്ഥ പ്രവർത്തനങ്ങളിൽ നിക്ഷേപം നടത്തുന്നതിനും സ്ഥാപക അംഗങ്ങളുടെ തീവ്രമായ ശ്രമങ്ങളെ ഇത് പിന്തുടരുന്നു

ടിസിസിയുടെ സ്ഥാപക അംഗങ്ങളിൽ കോപ്28 യുഎഇ, ഇറ്റലി, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ലോക ബാങ്ക്, ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO), ഇൻ്റർനാഷണൽ ഫണ്ട് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെൻ്റ് (IFAD), അഗ്രാ, ഗെയ്ൻ, ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ട് (GGGI), ഇൻറർ-അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോ-ഓപ്പറേഷൻ ഓൺ അഗ്രികൾച്ചർ (IICA) എന്നിവ ഉൾപ്പെടുന്നു.

WAM/അമൃത രാധാകൃഷ്ണൻ