അബുദാബി, 3 ജൂൺ 2024 (WAM) --സുസ്ഥിര വ്യോമയാന വികസനത്തിനും കാലാവസ്ഥ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതക്ക്, യുഎഇ ധനമന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, അടിവരയിട്ടു. ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകൾക്കും കമ്മ്യൂണിറ്റികൾക്കും മാറ്റം വരുത്തുകയും സംഭാവന ചെയ്യുകയും ചെയ്യുന്ന എയർലൈൻ വ്യവസായത്തിൻ്റെ നീണ്ട ചരിത്രത്തെ അദ്ദേഹം എടുത്തുകാണിച്ചു. ജൂൺ 2 മുതൽ 4 വരെ ദുബായിൽ ചേരുന്ന 80-ാമത് ഐഎടിഎയുടെ വാർഷിക പൊതുയോഗത്തിലും (AGM) വേൾഡ് എയർ ട്രാൻസ്‌പോർട്ട് ഉച്ചകോടിയിലും നടത്തിയ മുഖ്യ പ്രഭാഷണത്തിലാണ്, മന്ത്രി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
ഡീകാർബണൈസ് ചെയ്യുന്നതിനുള്ള ഏറ്റവും വെല്ലുവിളി നിറഞ്ഞ മേഖലകളിൽ ഒന്നാണിത്. എന്നിരുന്നാലും, ആഗോള CO2 ഉദ്‌വമനത്തിൻ്റെ 2.5% വിമാനങ്ങളാണ്, എന്നാൽ ഇതുവരെയുള്ള ആഗോളതാപനത്തിൻ്റെ 4% ഉത്തരവാദികളാണ്. കാലാവസ്ഥ ആശങ്കകൾ വർദ്ധിക്കുന്നതിനനുസരിച്ച്, സുസ്ഥിരമായ വ്യോമഗതാഗതത്തിലേക്കുള്ള പ്രവേശനം അത്യന്താപേക്ഷിതമാണ്, യുഎഇയുടെ അജണ്ടയിൽ സുസ്ഥിരത മുൻനിരയിലാണ്.
മാറ്റം വരുത്താൻ, എയർലൈൻ വ്യവസായത്തിന് ഗവൺമെൻ്റുകളിൽ നിന്നും സ്വകാര്യമേഖലയിൽ നിന്നും, പ്രത്യേകിച്ച് ധനസഹായത്തിൻ്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ, വർദ്ധിച്ച പിന്തുണ ആവശ്യമാണ്. ഇത് സുസ്ഥിര വ്യോമയാന ഇന്ധനങ്ങൾക്കും വാഗ്ദാനമായ ബദലുകൾക്കും വഴിയൊരുക്കും. വ്യോമയാനം ഒരു പ്രധാന ഘടകമായി, കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുന്നതിൽ യുഎഇയാണ് മുന്നിൽ. എണ്ണയിൽ നിന്ന് വൈവിധ്യവൽക്കരിക്കുക, കാലാവസ്ഥ വ്യതിയാനം കൈകാര്യം ചെയ്യുക എന്നിവ യുഎഇ നേതൃത്വത്തിൻ്റെ മുൻഗണനകളിൽ ഒന്നാണ്.
കൂടാതെ, വ്യോമയാന മേഖലയെ ഡീകാർബണൈസ് ചെയ്യാനും യുഎഇയെ കുറഞ്ഞ കാർബൺ ഏവിയേഷൻ ഇന്ധനത്തിൻ്റെ പ്രാദേശിക കേന്ദ്രമായി സ്ഥാപിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. അതുകൊണ്ടാണ് 2030-ഓടെ പ്രതിവർഷം 700,000,000 ലിറ്റർ വരെ ഉൽപ്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഞങ്ങൾ ദേശീയ സുസ്ഥിര വ്യോമയാന ഇന്ധന റോഡ്മാപ്പ് ആരംഭിച്ചത്. ഈ സംരംഭം 4.8 ദശലക്ഷം ടൺ CO2 ഉദ്‌വമനം വരെ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ധനക്ഷമതയുള്ള വിമാനങ്ങൾ, ഹൈബ്രിഡ്, ഇലക്ട്രിക് എഞ്ചിനുകൾ തുടങ്ങിയ ബദൽ പ്രൊപ്പൽഷൻ ഓപ്ഷനുകളെക്കുറിച്ചുള്ള ഗവേഷണം, ഹൈഡ്രജൻ നടപ്പാക്കൽ എന്നിവയുൾപ്പെടെ വ്യോമയാന മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങളുടെ ആവശ്യകത കോപ്28 ഉയർത്തിക്കാട്ടി.
വ്യോമയാന മേഖലയിലെ യാത്രയിലും ടൂറിസത്തിലും മുൻനിര സമ്പദ്‌വ്യവസ്ഥകളിലൊന്നായ യുഎഇ, കാലാവസ്ഥ പ്രതിസന്ധി പരിഹാരത്തിൻ്റെ ഭാഗമാകാനും വ്യവസായത്തെ ഡീകാർബണൈസ് ചെയ്യാനും പ്രതിജ്ഞാബദ്ധമാണെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.
WAM/അമൃത രാധാകൃഷ്ണൻ