ജിദ്ദ, 4 ജൂൺ 2024 (WAM) -- സൗദി ഹജ്ജ്, ഉംറ മന്ത്രാലയം, സൗദി നാഷണൽ ബാങ്കുമായി സഹകരിച്ച് ഉംറ, ഹജ്ജ് തീർഥാടകർക്കായി ആദ്യ അന്താരാഷ്ട്ര ഡിജിറ്റൽ വാലറ്റ് "നുസുക് വാലറ്റ്" പുറത്തിറക്കി. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കായി നൂതന സാങ്കേതികവിദ്യകളും എൻക്രിപ്ഷൻ ടെക്നിക്കുകളും ഉപയോഗിച്ച് പണവും ചെലവുകളും കൈകാര്യം ചെയ്യാൻ വാലറ്റ് അനുവദിക്കുന്നു.
WAM/അമൃത രാധാകൃഷ്ണൻ