ഫുജൈറ ടൂറിസം ആൻഡ് ആൻ്റിക്വിറ്റീസ് ഡിപ്പാർട്ട്‌മെൻ്റ് 'ദി ആർക്കിയോളജി ആൻഡ് ഹിസ്റ്ററി ഓഫ് ഫുജൈറ' പുസ്തകം പ്രകാശനം ചെയ്തു

ഫുജൈറ, 4 ജൂൺ 2024 (WAM) -- ഫുജൈറയുടെ നാച്ചുറൽ ഹിസ്റ്ററിയെക്കുറിച്ചുള്ള പുസ്തകമായ 'ദി ആർക്കിയോളജി ആൻഡ് ഹിസ്റ്ററി ഓഫ് ഫുജൈറ' ഫുജൈറ ടൂറിസം ആൻഡ് ആൻ്റിക്വിറ്റീസ് ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കി. ഡോ. മിഷേൽ സിയോൾകോവ്സ്കി രചിച്ച ഈ പുസ്തകം, പാലിയോലിത്തിക്ക് മുതൽ ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യം വരെയുള്ള എമിറേറ്റിൻ്റെ പുരാവസ്തുശാസ്ത്രത്തെ വിവരിക്കുന്നു. ശിലാ ഉപകരണങ്ങൾ, ശവസംസ്‌കാരം, കോട്ടകൾ, ഗ്രാമങ്ങൾ, റോക്ക് ആർട്ട് തുടങ്ങിയ വിഷയങ്ങൾ ഇത് ഉൾക്കൊള്ളുന്നു. എമിറേറ്റിൻ്റെ അഭിലഷണീയമായ കാഴ്ചപ്പാടിൻ്റെ ഭാഗമായി ശൈഖ് മുഹമ്മദിൻ്റെ നേതൃത്വത്തിലുള്ള വിപുലമായ പരിസ്ഥിതി ഗവേഷണ പദ്ധതികളുടെയും പുരാവസ്തു, ചരിത്ര സംരംഭങ്ങളുടെയും ഫലമാണ് ഈ പുസ്തകം. ജബൽ കാഫ് അഡോറിലെ പാലിയോലിത്തിക്ക് സൈറ്റിൻ്റെ വിശദാംശങ്ങൾ പോലെ, ഒരിക്കലും പ്രസിദ്ധീകരിക്കാത്ത പുരാവസ്തുഗവേഷണ വിവരങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 അധ്യായങ്ങളായി വിഭജിച്ചിരിക്കുന്ന ഈ പുസ്തകം എമിറേറ്റ്സിൻ്റെ സമ്പന്നമായ പുരാവസ്തു പൈതൃകത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.

WAM/അമൃത രാധാകൃഷ്ണൻ