മന്ത്രിതല വികസന കൗൺസിൽ ദേശീയ സംരംഭങ്ങളും സർക്കാർ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതികളും ചർച്ച ചെയ്തു

അബുദാബി, 4 ജൂൺ 2024 (WAM) -- ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ അധ്യക്ഷതയിൽ അബുദാബിയിൽ ചേർന്ന മന്ത്രിതല വികസന കൗൺസിൽ യോഗത്തിൽ മന്ത്രാലയങ്ങളിൽ നിന്നും സർക്കാർ വകുപ്പുകളിൽ നിന്നുമുള്ള സംരംഭങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്തു. പരിപാടിയിൽ സ്വകാര്യ മേഖല പങ്കാളിത്തം, ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, ശൈഖ് സായിദ് ഭവന പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സാമ്പത്തിക വിപണി കാര്യക്ഷമത വർദ്ധിപ്പിക്കൽ എന്നിവയെ കുറിച്ചുള്ള ചർച്ചകളും സംസ്‌കാരം, സാമ്പത്തിക നയം, മത്സരക്ഷമത, ധനകാര്യം, വിനോദസഞ്ചാരം എന്നിവയെക്കുറിച്ചുള്ള സർക്കാർ നിയമനിർമ്മാണ വൈദഗ്ധ്യവും കൗൺസിൽ ചർച്ച ചെയ്തു. അന്താരാഷ്ട്ര ഫോറങ്ങളിൽ യുഎഇയുടെ പങ്കാളിത്തം, സർക്കാർ നയങ്ങളിലെ സംഭവവികാസങ്ങൾ, ഔദ്യോഗിക സർക്കാർ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ എന്നിവയും യോഗം പരിശോധിച്ചു.

WAM/അമൃത രാധാകൃഷ്ണൻ